റഷ്യയെ അപലപിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കു ചഞ്ചലത;ജോ ബൈഡന്
വാഷിംഗ്ടണ്‍ ഡിസി: റഷ്യയെ അപലപിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കു ചഞ്ചലതയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്.
ക്വാഡ് സഖ്യത്തിലെ മറ്റു രാജ്യങ്ങള്‍ റഷ്യക്കെതിരേ സ്വീകരിച്ച നടപടികളെ പ്രകീര്ത്തിക്കവേയായിരുന്നു ഈ പ്രതികരണം.
ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ ആധിപത്യം തടയാന്‍ രൂപീകരിച്ച ക്വാഡ് സഖ്യത്തില്‍ ജപ്പാന്, യുഎസ്, ഓസ്ട്രേലിയ, ഇന്ത്യ എന്നിവരാണുള്ളത്. ഇന്ത്യയെ ഒഴിവാക്കിയാല്‍ ക്വാഡ് സഖ്യത്തിലെ മറ്റു രാജ്യങ്ങള്‍ പുടിന്റെ അധിനിവേശത്തിനെതിരേ ശക്തമായി പ്രതികരിച്ചു. ഇന്ത്യക്ക് ഒരുതരം ചഞ്ചലതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രെയ്ന് പ്രശ്നത്തിനു നയതന്ത്രവഴികളിലൂടെ പരിഹാരം കാ ണാമെന്നതാണ് ഇന്ത്യയുടെ നിലപാട്. യുഎന്നില്‍ റഷ്യക്കെതിരേ കൊണ്ടുവന്ന മൂന്നു പ്രമേയങ്ങളില്‍ ഇന്ത്യ വോട്ടുചെയ്യാതെ മാറിനിന്നിരുന്നു. റഷ്യയുടെ എണ്ണ വിലകുറച്ചു വാങ്ങിക്കാനും ഇന്ത്യക്കു പദ്ധതിയുണ്ടെന്നാണു റിപ്പോര്‍ട്ട്.
പുടിന് രാസ-ജൈവ ആയുധങ്ങള്‍ പ്രയോഗിച്ചേക്കും: ബൈഡന്
വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്ന്‍കാരുടെ പ്രതിരോധത്തില്‍ മതിലിനോടു ചേര്ത്തുനിര്ത്തപ്പെട്ടവനെപ്പോലെയാണു റഷ്യന്‍ പ്രസിഡന്റ് പുടിനെന്ന് യുഎസ് പ്രസിഡന്റ് ബൈഡന്. ഈ സാഹചര്യത്തില്‍ പുടിന് രാസ-ജൈവ ആയുധങ്ങളെ അഭയം പ്രാപിച്ചേക്കാം.
യുക്രെയ്നില്‍ രാസ-ജൈവ ആയുധങ്ങളുണ്ടെന്ന് റഷ്യ നേരത്തേ ആരോപിച്ചിരുന്നു. യുക്രെയ്നില്‍ ഈ ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ആരോപണമെന്നതു വ്യക്തമാണെന്ന് ബൈഡന് പറഞ്ഞു.