അന്തർദേശീയം
മിസോറി മേയറായി ഹാട്രിക് വിജയ നേടവുമായി മലയാളി റോബിന് ഇലക്കാട്ട്

വാഷിങ്ടണ്‍ ഡിസി : അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി മലയാളിയായ റോബിന് ഇലക്കാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം തവണയാണ് റോബിന് മിസോറി സിറ്റി മേയറാകുന്നത്.
കോട്ടയം കുറുമുളളൂര്‍ ഇലക്കാട്ട് കുടുംബാംഗമാണ് റോബിന്. മേയര്‍ തെരഞ്ഞെടുപ്പില്‍ 55 ശതമാനം വോട്ടാണ് റോബിന് ഇലക്കാട്ടിന് ലഭിച്ചത്. എതിര് സ്ഥാനാര്‍ഥി ജെഫറി ബോണിക്ക് 45 ശതമാനം വോട്ടും ലഭിച്ചു.
2020 ഡിസംബറിലാണ് റോബിന് ആദ്യമായി മിസോറി സിറ്റിയുടെ പന്ത്രണ്ടാമത് മേയറായി ചുമതലയേറ്റത്. അമേരിക്കയിലെ മികച്ച നഗരങ്ങളിലൊന്നായി മിസോറിയെ മാറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ റോബിനെ ജനകീയ നേതാവാക്കി മാറ്റി.



