ഗോസോയിലെ സാഗ്രയിലെ റീട്ടെയിൽ കടയിൽ കവർച്ച; ഒരാൾ അറസ്റ്റിൽ

ഗോസോയിലെ സാഗ്രയിലെ റീട്ടെയിൽ കടയിൽ കവർച്ച. ഇന്നലെ വൈകുന്നേരം എട്ട് മണിയോടെയാണ് കവർച്ച നടന്നത്ത്. സാഗ്രയിലെ വിജാൽ ഇറ്റ്-8 ടാ’ സെറ്റെംബ്രുവിൽ തോക്കുമായെത്തിയ ആയുധധാരിയാണ് റീട്ടെയിൽ കടയിൽ കവർച്ച നടന്നത്ത്.
പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മോഷ്ട്ടാവ് കാറിലാണ് സ്ഥലത്തെത്തിയത്തെന്നും , കാഷ്യർക്ക് നേരെ തോക്ക് ചൂണ്ടിയാണ് കവർച്ച നടന്നത്തിയതെന്നും തുടർന്ന് അതേ വാഹനത്തിൽ രക്ഷപ്പെട്ടതായും കണ്ടെത്തി.
മോഷണത്തിൽ ഒന്നിൽ കൂടുതൽ ആളുകൾക്ക് പങ്ക് ഉള്ളതായും കാർ സെവ്കിജയിൽ നിന്ന് മോഷണത്തിന് തൊട്ടുമുമ്പ് മോഷ്ടിക്കപ്പെട്ടതാണെന്ന് കൂടുതൽ പോലീസ് അന്വേഷണത്തിൽ കടത്തിയിട്ടുണ്ട്.
മാൾട്ടയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച കുറ്റവാളികൾക്കളിൽ ഒരാളെ മഗാർ ഹാർബറിൽ നിന്ന് അറസ്റ്റ് ചെയ്യുകയും മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നതായും പോലീസ് പറഞ്ഞു. മജിസ്‌ട്രേറ്റ് സൈമൺ ഗ്രെച്ചിനാണ് കേസ് അന്വേഷണച്ചുമതല.