കേരളംസ്പോർട്സ്

ഗുജറാത്തിനെതിരെ രണ്ടുറൺസ് ഒന്നാം ഇന്നിങ്സ് ലീഡ്; കേരളം രഞ്ജി ഫൈനലിലേക്ക്

അഹമ്മദാബാദ് : അവിശ്വസനീയമായ രീതിയിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രഞ്ജി ട്രോഫി ചരിത്ര ഫൈനലിനരികെ. ഒന്നാം ഇന്നിങ്സിൽ രണ്ട് റണ്‍സ് ലീ‍ഡാണ് കേരളത്തെ ചരിത്ര നേട്ടത്തിന് അടുത്തെത്തിച്ചത്. ആദ്യ ഇന്നിങ്സിൽ കേരളം ഉയര്‍ത്തിയ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 455 റൺസെടുത്തു പുറത്തായി.

2 ടീമുകളുടെയും രണ്ടാം ഇന്നിങ്സ് കൂടി പൂർത്തിയായി ഫലനിർണയത്തിനുള്ള സാധ്യത വിരളമായതിനാൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടുന്ന ടീം ഫൈനലിൽ എത്തുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഇനി ഫൈനലിലെത്തണമെങ്കിൽ വെള്ളിയാഴ്ച കേരളത്തെ രണ്ടാം ഇന്നിങ്സിൽ പുറത്താക്കി, ഗുജറാത്തും ബാറ്റിങ് പൂർത്തിയാക്കേണ്ടിവരും. സ്പിന്നർമാരായ ആദിത്യ സർവാതേയും ജലജ് സക്സേനയുമാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആതിഥേയരായ ഗുജറാത്തിനെ അവസാന ദിവസം വട്ടം കറക്കിയത്.

175–ാം ഓവറിൽ അതീവ നാടകീയമായിട്ടായിരുന്നു ഗുജറാത്തിന്റെ പത്താം വിക്കറ്റ് വീണത്. ആദിത്യ സർവാതെയെ ബൗണ്ടറി കടത്താൻ നാഗസ്വാല അടിച്ച പന്ത് ഫീൽഡറായിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ ഇടിച്ച് ഉയര്‍ന്നു പൊങ്ങി സ്ലിപ്പിൽ നിൽക്കുകയായിരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബി ക്യാച്ചെടുക്കുകയായിരുന്നു. ആശയക്കുഴപ്പത്തിനൊടുവിൽ അംപയർ ഔട്ട് വിളിച്ചതോടെ കേരളത്തിന് വിലയേറിയ രണ്ട് റൺസ് ലീഡ് സ്വന്തമായി. ആദിത്യ സർവാതേയാണ് വെള്ളിയാഴ്ച മൂന്നു വിക്കറ്റുകളും വീഴ്ത്തിയത്. 8–ാം വിക്കറ്റിൽ 72 റൺസ് കൂട്ടുകെട്ടുമായി പിടിച്ചു നിൽക്കുന്ന ജയ്മീത് പട്ടേലും (74) സിദ്ധാർഥ് ദേശായിയും (24) നാലാം ദിനം കേരളത്തിന്റെ പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button