കേരളം

ഷിരൂരിൽ വീണ്ടും മഴയും കാറ്റും, ലോറി ഉയർത്താനുള്ള നീക്കം വൈകുന്നു ; ഡ്രോൺ പരിശോധനയും വൈകും

കാർവാർ : മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ നിൽക്കുമ്പോൾ ഷിരൂരിൽ കനത്ത മഴ. നേവിയുടെ ഡൈവർമാരെ ഉപയോഗിച്ച് പുഴയിൽ പുതഞ്ഞുപോയ ലോറിയുടെ അടുത്ത് എത്താനുള്ള ശ്രമം കാലാവസ്ഥ പ്രതികൂലമായതോടെ തടസപ്പെട്ടു.ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. 12 മണിയോട് അടുപ്പിച്ച് ഈ പരിശോധന തുടങ്ങുമെന്നാണ് വിവരം. എന്നാൽ, നിലവിൽ അതും വൈകുമെന്നാണ് അറിയുന്നത്.

ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. ഡ്രോണിൽ ഉപയോഗിക്കേണ്ട ബാറ്ററി എത്തിക്കേണ്ട രാജധാനി എക്സ്പ്രസ് വൈകിയോടുന്നതിനാൽ അൽപ്പം മുൻപ് മാത്രമാണ് ഡ്രോണിൽ ഉപയോഗിക്കുന്ന ബാറ്ററി കാർവാറിൽ എത്തിച്ചത്. കാർവാറിൽ നിന്നും ഷിരൂരിലേക്ക് 37 കിലോമീറ്റർ ദൂരമാണ് ഉള്ളത്.ഡ്രോണിന്റെ ബാറ്ററികൾ വിമാനത്തിൽ കൊണ്ടുവരാൻ സാധിക്കില്ല. ആയതിനാൽ ഡൽഹിയിൽ നിന്നും രാജധാനി എക്സ്പ്രസിലാണ് ബാറ്ററികൾ എത്തിക്കുന്നത്. 9.40ന് ട്രെയിൻ കാർവാർ സ്റ്റേഷനിലെത്തേണ്ടതായിരുന്നു. അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button