2024ൽ മാൾട്ടയിലെത്തിയത് റെക്കോഡ് വിനോദ സഞ്ചാരികൾ; 19% വർധന

2024ൽ മാൾട്ടയിലെത്തിയത് റെക്കോഡ് എണ്ണം വിനോദ സഞ്ചാരികളെന്ന് മാൾട്ട ടൂറിസം അതോറിറ്റി സിഇഒ.
3.56 ദശലക്ഷം പേരാണ് കഴിഞ്ഞ വർഷം മാൾട്ടയിലെത്തിയത്. ഇത് 2023 നെ അപേക്ഷിച്ച് അഞ്ചിരട്ടി വർദ്ധനവാണ്, കാർലോ മികലെഫ് പറഞ്ഞു. വേനൽക്കാലത്ത് വിനോദസഞ്ചാരം 17% വർദ്ധിച്ചപ്പോൾ, ഓഫ് സീസണിൽ മാൾട്ട സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ 26% വർദ്ധിച്ചു. 2023-നെക്കാൾ 19% കൂടുതൽ ആളുകളാണ് മൊത്തത്തിൽ മാൾട്ടയിൽ അധികമായി എത്തിയത്.
യുകെ, ഇറ്റലി, ഫ്രാൻസ്, പോളണ്ട്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നാണ് മാൾട്ടയിലേക്ക് വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്നത്. സന്ദർശകർ ശരാശരി ആറ് രാത്രികൾ മാൾട്ടയിൽ ചിലവഴിക്കുകയും മൊത്തത്തിൽ 3.3 ബില്യൺ യൂറോ ചിലവഴിക്കുകയും ചെയ്തു. മാൾട്ടയിലെ വിനോദസഞ്ചാരം യൂറോപ്പിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ വളർന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ 2025-ൽ മന്ദഗതിയിലുള്ള വളർച്ചയാണ് MTA പ്രതീക്ഷിക്കുന്നത് , എങ്കിലും 2024-നെ അപേക്ഷിച്ച് 2.7% കൂടുതൽ വരവ് പ്രതീക്ഷിക്കുന്നതായും മൈക്കലെഫ് പറഞ്ഞു.
യൂറോപ്പിന് പുറത്ത്, പ്രത്യേകിച്ച് ഏഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരികളെയാണ് 2025-ൽ എംടിഎ കൂടുതൽ ലക്ഷ്യം വയ്ക്കുന്നത്. ശൈത്യകാലത്തെ ഉയർന്ന ടൂറിസ്റ്റ് ട്രാഫിക് , സ്ത്രീകളുടെ തനിച്ചുള്ള യാത്ര, ലക്ഷ്വറി ഡൈനിംഗ്, സിനിമാ സെറ്റുകൾ കാണാൻ മാൾട്ട സന്ദർശിക്കുന്നവർ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ടൂറിസം അതോറിറ്റി ആഗ്രഹിക്കുന്നു. 2023 നെ അപേക്ഷിച്ച്, തെക്കൻ മെഡിറ്ററേനിയൻ മേഖലയിലെ ടൂറിസം മേഖല 6% വളർന്നു, യൂറോപ്പിൽ പൊതുവെ ടൂറിസം 5% വർദ്ധിച്ചു, അദ്ദേഹം പറഞ്ഞു.