കേരളം

നെടുമ്പാശ്ശേരിയിലേക്ക് അനധികൃതമായി എത്തിച്ച അപൂർവയിനം പക്ഷികളെ തിരിച്ചയച്ചു

കൊച്ചി : നെടുമ്പാശ്ശേരിയിലേക്ക് അനധികൃതമായി എത്തിച്ച അപൂർവയിനം പക്ഷികളെ തിരിച്ചയച്ചു. കഴിഞ്ഞ ദിവസമാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ പക്ഷികളെ കൊച്ചി എയർപോർട്ട് കസ്റ്റംസ് പിടികൂടിയത്.

ഈ പക്ഷികളെ ചൊവ്വാഴ്ച പുലർച്ചെ തായ് എയർവേഴ്സിൽ തിരിച്ചയച്ചു. പക്ഷികളെ തായ്‍ലാൻഡിലെ അനിമൽ ക്വാറൻറൈൻ അതോറിറ്റീസ് അധികൃതർ ഏറ്റുവാങ്ങി.

കസ്റ്റംസ് നടപടികൾ പൂർത്തിയാക്കിയാണ് പക്ഷികളെ തിരിച്ചയച്ചത്. വനംവകുപ്പിലെ വിദഗ്ധർ നിർദേശിച്ചത് പ്രകാരം പക്ഷികളുടെ നാട്ടിലെ ആവാസ വ്യവസ്ഥകൾക്കനുസൃതമായി ആഹാരവും മറ്റും നൽകി കസ്റ്റംസ് ഉദ്യോഗസ്ഥർ അവയെ പരിപാലിച്ചു. പിന്നീട് വനം വകുപ്പധികൃതർ വിശദമായി പരിശോധിച്ച് ആരോഗ്യസ്ഥിതി ഉറപ്പുവരുത്തി. വായു കടക്കാവുന്ന രീതിയിൽ പാക്ക് ചെയ്താണ് അയച്ചത്.

ഇവയെ കടത്താൻ ശ്രമിച്ച തിരുവനത്തുപരം സ്വദേശികളായ ബിന്ദുമോൾ, ശരത് എന്നിവരെ കോടതിയിൽ ഹാജരാക്കി ഡിസംബർ 17 വരെ റിമാൻഡ് ചെയ്തു. ഇത്തരത്തിൽ പക്ഷിക്കടത്ത് ആവർത്തിക്കാതിരിക്കാൻ കർശന നിരീക്ഷണമേർപ്പെടുത്തിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button