അന്തർദേശീയം

സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം; 50 വര്‍ഷത്തിനിടെ ആദ്യമായി ഇറിക്വി തടാകം നിറഞ്ഞു കവിഞ്ഞു

മൊറോക്കോ : ഭൂമിയിലെ ഏറ്റവും വരണ്ട ഭൂപ്രദേശമായ സഹാറ മരുഭൂമിയില്‍ മഴ പെയ്തതിനെത്തുടര്‍ന്ന് വെള്ളപ്പൊക്കം. കഴിഞ്ഞ രണ്ട് ദിവസമായി തെക്കു കിഴക്കന്‍ മൊറോക്കോയില്‍ കനത്ത മഴയാണ്. ഇതേത്തുടര്‍ന്നാണ് സഹാറ മരുഭൂമിയിലും വെള്ളം ഉയര്‍ന്നത്.

അരനൂറ്റാണ്ടിന് മുകളിലായി വരണ്ടുണങ്ങി കിടന്നിരുന്ന ഇറിക്വി തടാകം ഇത്തവണ പെയ്ത മഴയില്‍ നിറഞ്ഞുകവിഞ്ഞതായി നാസ പകര്‍ത്തിയ ഉപഗ്രഹ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടിയില്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ പ്രദേശങ്ങളില്‍ ഇത്രയും വലിയ അളവില്‍ മഴ ലഭിച്ചതെന്നാണ് മൊറോക്കോയിലെ കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ പറയുന്നത്.

എക്‌സ്ട്രാ ട്രോപ്പിക്കല്‍ കൊടുങ്കാറ്റെന്നാണ് മരുഭൂമിയിലുണ്ടാകുന്ന ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. തെക്കു കിഴക്കന്‍ മൊറോക്കോയില്‍ സാധാരണയായി വേനല്‍ക്കാലത്തിന്റെ അവസാനത്തില്‍ മഴ കുറവാണ്. സെപ്തംബറില്‍ പ്രതിവര്‍ഷം 250 മില്ലീലിറ്ററില്‍ താഴെ മഴ ലഭിക്കുന്ന പലപ്രദേശങ്ങളിലും രണ്ട് ദിവസത്തെ വാര്‍ഷിക ശരാശരിയേക്കാള്‍ കൂടുതലായിരുന്നു.

വടക്കന്‍-മധ്യ-പറിഞ്ഞാറന്‍ ആഫ്രിക്കയിലായി ഒമ്പത് ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് സഹാറ മരുഭൂമി പ്രദേശം. ആഗോള താപനത്തിന്റെ പരിണിത ഫലമായി വലിയ കാലാവസ്ഥാ വ്യതിയാന ഭീഷണിയിലാണ് ഈ മേഖല.

 

Sahara desert witnesses first floods in 50 years

A rare deluge of rainfall left blue lagoons of water amid the palm trees and sand dunes of the Sahara desert, nourishing some of its driest regions with more water than they had seen in decades. pic.twitter.com/rqI3oSLHrd

— Ravi Chaturvedi (@Ravi4Bharat) October 12, 2024

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button