കേരളം

ഈ മാസം മുഴുവൻ ശക്തമായ മഴ, കടൽ ജലമെടുക്കുന്നത് കുറയുന്നതിനാൽ കര ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ്

കൊച്ചി : ബംഗാൾ ഉൾക്കടലിന്റെ വടക്ക് രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന് പിന്നാലെ കെ‍ാൽക്കത്ത ഭാഗത്ത് മറ്റെ‍ാരു ന്യൂനമർദ്ദ സൂചന കൂടിയുള്ളതിനാൽ ഈ മാസം മുഴുവൻ ശക്തമായ മഴ തുടരാൻ സാധ്യത. വടക്കുഭാഗത്തെ ന്യൂനമർദ്ദം ഒ‍‍‍ഡീഷ തീരമേഖലയിൽ എത്താനാണ് സാധ്യത. അറബിക്കടലിനു സമീപം ചക്രവാതച്ചുഴിയുള്ളതിനാൽ കാലവർഷക്കാറ്റിന്റെ ശക്തി വർധിക്കും. പലയിടത്തും തീവ്രമഴ പ്രതീക്ഷിക്കുന്നതിനാൽ വെളളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകാം.

കേരളം മുതൽ ഗുജറാത്ത് തീരം വരെ കാലവർഷപ്പാത്തി അതിശക്തമായതിനാൽ കെ‍ാങ്കൺ മേഖലയിൽ വീണ്ടും വെള്ളപെ‍ാക്കത്തിനും സാധ്യതയുണ്ട്. പാത്തി സാധാരണ ഈ രീതിയിൽ ഉണ്ടാകാറില്ലെന്നാണ് നിരീക്ഷണം. ഭൂമിയേ‍ാടു ചേർന്ന് കൂടുതൽ കാറ്റും വീശുന്നുണ്ട്. മേഘങ്ങളുടെ തീവ്രതയനുസരിച്ച് രൂപം കെ‍ാള്ളുന്ന ഈ കാറ്റിന് വേഗം കൂടുതലാണ്. അതുവഴി മിന്നൽ ചുഴലിയും ഉണ്ടാക്കാം. കാലവർഷക്കാറ്റ് ഭൂമിയിൽ നിന്ന് മൂന്നു കിലേ‍ാമീറ്റർവരെ മുകളിലാണ് വീശുക. ബംഗാൾകടലിൽ രൂപംകെ‍ാള്ളുന്ന ന്യൂനമർദ്ദത്തിന്റെ ദിശയെ ആശ്രയിച്ചിരിക്കും വരുംദിവസത്തെ മഴയുടെ ഗതിയും ശക്തിയും പ്രത്യാഘാതവും.

സംസ്ഥാനത്തിന്റെ തെക്കുഭാഗത്ത് പെ‍ാതുവെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഐഎംഡിയുടെ പ്രവചനമനുസരിച്ച് ഒ‍ാഗസ്റ്റ് മൂന്നുവരെ, ഈ കാലയളവിൽ സാധാരണ കിട്ടുന്നതിനെക്കാൾ കൂടുതൽ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളത്തിന്റെ നിരീക്ഷണം. കാസർകേ‍ാട്,കണ്ണൂർ ജില്ലകളിലും കേ‍ാഴിക്കേ‍ാട് മുതൽ കെ‍ാല്ലം വരെയുളള തീരദേശങ്ങളിലുമായിരിക്കും മഴ കൂടുതൽ ശക്തം. വടക്ക് കണ്ണൂർ,കാസർകേ‍ാട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതേ‍ാറിറ്റി ശക്തമായ കരുതലുകളാണ് എടുക്കുന്നത്.

തീരദേശത്താണ് ഇപ്പേ‍ാൾ കൂടുതൽ മഴ ലഭിക്കുന്നത്. കടലിലെ ഉഷ്ണം കുറഞ്ഞതും മാഡം ജൂലിയസ് ഒ‍ാസിലേഷൻ പ്രതിഭാസവും ന്യൂനമർദ്ദവും ചേർന്നത് കാലവർഷത്തിന്റെ ശക്തി വർധിപ്പിക്കുന്നു. പ്രതലത്തിലെ കാറ്റ് ശക്തമായതേ‍ാടെ പുഴകളിലെയും നദികളിലെയും ജലം കടലെടുക്കുന്നത് കുറയുന്നതായും നിരീക്ഷണമുണ്ട്. ഇതുകാരണം, മഴശക്തമായി പെയ്യുന്നതേ‍ാടെ കരയിൽ വെളളം വലിയതേ‍ാതിൽ ഉയരും. ജൂൺ ഒന്നുമുതൽ ജൂലൈ 18 വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് മെ‍ാത്തത്തിൽ ഏതാണ്ട് സാധാരണമഴ ലഭിച്ചെങ്കിലും എറണാകളത്ത് 26 ശതമാനം ഇടുക്കിയിൽ 28 %, വയനാട് 24 % വും മഴക്കുറവുണ്ട്. ബാക്കിജില്ലകളിൽ സാധാരണമഴ കിട്ടി. സംസ്ഥാനത്ത് ഈ കാലയളവിൽ സാധാരണ കിട്ടേണ്ട 1043.7 മില്ലിമീറ്റർമഴയിൽ 922.6 മില്ലിമീറ്റർ പെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button