യൂറോപ്യൻ യൂണിയൻ വാർത്തകൾ

അയർലൻഡിൽ ഇന്ത്യൻ വംശജന് നേരെ വംശീയ ആക്രമണം

ഡബ്ലിൻ : അയർലൻഡിൽ ഇന്ത്യൻ വംശജനായ സീനിയർ ഡാറ്റാ സയന്റിസ്റ്റിന് നേരെ വംശീയാക്രമണം. സന്തോഷ് യാദവ് എന്നയാളാണ് തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ ആറ് കൗമാരക്കാർ ചേർന്ന് ആക്രമിച്ചതായി വെളിപ്പെടുത്തിയത്. ഡബ്ലിനിലെ തന്റെ അപ്പാർട്ട്മെന്റിന് സമീപം ഉലാത്തുമ്പോഴാണ് പ്രകോപനമില്ലാതെ ആക്രമണം.

ശരീരമാസകലം മർദ്ദനമേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനമേറ്റ് അവശനിലയിലായ സന്തോഷ് യാദവ് വിളിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കയായിരുന്നു. മുഖത്തെ അസ്ഥികൾക്ക് ഉൾപ്പെടെ പൊട്ടലുണ്ട്

അത്യാസന്ന നിലയിലായ ഇദ്ദേഹത്തെ ഇപ്പോൾ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ആശുപത്രിയിലേക്ക് സ്പെഷ്യലിസ്റ്റ് പരിചരണത്തിനായി റഫർ ചെയ്തിരിക്കയാണ്. ഐറിഷ് നഗരമായ ലെറ്റർകെന്നിയിലെ വൈഎസ്എആർ ലാബ് ആൻഡ് ടെക്നോളജി ഗേറ്റ്‌വേയിലെ സീനിയർ ഡാറ്റാ സയന്റിസ്റ്റായ സന്തോഷ് യാദവ്.

ഡബ്ലിനിൽ കുട്ടികളോട് അനുചിതമായി പെരുമാറി എന്ന് ആരോപിച്ച് ഒരു ഇന്ത്യക്കാരനെ കഴിഞ്ഞ ആഴ്ച ഒരു കൂട്ടം ക്രൂരമായി ആക്രമിച്ച സംഭവമുണ്ടായിരുന്നു. ജൂലൈ 19 ന് തെക്ക്-പടിഞ്ഞാറൻ ഡബ്ലിനിലെ ടാലറ്റ് പ്രദേശത്ത് 16 വയസ്സ് വരെ പ്രായമുള്ള ഏകദേശം 10 കൗമാരക്കാരുടെ സംഘമാണ് ആക്രമണം നടത്തിയത്. മർദ്ദനമേറ്റയാളെ സഹായിച്ചത് ഒരു ഐറിഷ് വനിതയാണ്. ജെന്നിഫർ മുറെ എന്ന അവരുടെ പോസ്റ്റിൽ ആക്രമണത്തിന്റെ ഭയാനകമായ വിശദാംശങ്ങൾ വിവരിച്ചിരുന്നു.

“കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ടാലയിൽ വെച്ച് നാല് ഇന്ത്യൻ പുരുഷന്മാരെയും മറ്റൊരു പുരുഷനെയും ഈ കൗമാരക്കാരുടെ സംഘം മുഖത്ത് കുത്തി പരിക്കേൽപ്പിച്ച സംഭവം ഉണ്ടായി. പീഡോഫൈൽ ആണെന്നും, കളിസ്ഥലത്ത് പാന്റ്‌സ് താഴ്ത്തിവെച്ച് കാണിച്ചു എന്നും പറഞ്ഞായിരുന്നു ആക്രമണത്തെ ന്യായീകരിച്ചത്.

എന്നാൽ ജെന്നിഫർ മുറെ ഇത് നിഷേധിച്ചു. അവർ മർദ്ദന സംഭവത്തിന് ദൃക്സാക്ഷിയായിരുന്നു. ആക്രണം നടത്തുകയും ഒരു എതിർ കഥ മെനയുകയുമാണ് ചെയ്യുന്നത് എന്നും അവർ വെളിപ്പെടുത്തി.

ഇന്ത്യയിൽ നിന്നുള്ളവരെ വംശീയമായി ലക്ഷ്യമിടുന്ന ആളുകൾക്കെതിരെ നടപടിയെടുക്കാൻ അധികാരികളോട് അഭ്യർത്ഥിച്ച യാദവ്, അയർലൻഡ് സർക്കാർ, ഡബ്ലിനിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, അഖിലേഷ് മിശ്ര എന്നിവയുൾപ്പെടെ നിരവധി സർക്കാർ ഏജൻസികളെ പോസ്റ്റിൽ ടാഗ് ചെയ്തു.

അതിരുകൾ മാഞ്ഞ പ്രതിഷേധം

ആക്രമണം തുടർച്ചയായതോടെ കഴിഞ്ഞ ദിവസം ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 700 മുതൽ 800 വരെ ആളുകളും ട്രേഡ് യൂണിയൻ അംഗങ്ങളും ഡബ്ലിൻ സിറ്റി സെന്ററിലെ സിറ്റി ഹാളിൽ നിന്ന് നാഷണൽ ഗാലറിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ട്രേഡ് യൂണിയൻ അംഗങ്ങൾ, ആക്ടിവിസ്റ്റുകൾ, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള പൗരന്മാർ എന്നിവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. വംശീയതയ്‌ക്കെതിരായ ഐക്യം, ന്യൂനപക്ഷങ്ങൾക്ക് മികച്ച സംരക്ഷണം, അക്രമികൾക്ക് എതിരെ ശക്തമായ നടപടി എന്നിവ ആവശ്യപ്പെട്ടു. ഐർലൻഡിൽ നിന്നു തന്നെയുള്ള പൌരൻമാരും പ്രതിഷേധത്തിൽ പങ്കെടുത്തു.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button