സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപ; വിടവാങ്ങുമ്പോൾ മാറുന്നത് ദേശീയഗാനം മുതൽ 35 രാജ്യങ്ങളിലെ നാണയങ്ങൾ വരെ, പള്ളി പ്രാർത്ഥനകളിലും മാറ്റം
ലണ്ടന്‍: ഏഴ് പതിറ്റാണ്ട് കാലത്തെ ഭരണത്തിന് ശേഷം എലിസബത്ത് രാജ്ഞി നാടുനീങ്ങുമ്ബോള് രാജ്യത്ത് മാറ്റത്തിനൊരുങ്ങുന്നത് നിരവധി അധികാര ചിഹ്നങ്ങളാണ്.എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് ശേഷം ചാള്‍സ് രണ്ടാമന് അധികാരത്തിലേറുന്നതോടെ 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ ഇനി അവരുടെ ഭരണഘടന ഭേദഗതി ചെയ്ത് രാജാവിന്റെ കീഴിലേക്ക് മാറും.
എന്നാല്‍ ഓസ്ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ പുതിയ രാജാവ് ചുമതലയേല്‍ക്കുന്നതോടെ ആ രാജ്യങ്ങളുടെ രാജാവായി മാറും.
ബ്രിട്ടന്റെ കറന്‍സിയിലും സ്റ്റാമ്ബുകളിലും പതാകയിലും എല്ലാം 70 വര്‍ഷത്തിന് ശേഷം മാറ്റങ്ങള്‍ വരുകയാണ്. നിത്യേന ബ്രിട്ടീഷ് ജനത കൈകാര്യം ചെയ്തിരുന്ന പലതിലും ഇനി എലിസബത്ത് രാജ്ഞിയുടെ മുഖം ഉണ്ടാവില്ല. ബാങ്ക് നോട്ടുകള്‍, നാണയങ്ങള്‍ സ്റ്റാമ്ബുകള്‍ ഇവയിലെല്ലാം മാറ്റം വരും. പുതിയ രാജാവായ ചാള്‍സ് മൂന്നാമന്റെ ചിത്രം സഹിതമാകും ഇവയെല്ലാം ഇനി പുറത്തിറക്കുക. നേരം ഇരുട്ടി വെളുക്കുമ്ബോഴേക്കും കറന്‍സിയില്‍ മാറ്റം വരില്ലെങ്കിലും
കാലക്രമേണ ചാള്‍സ് മൂന്നാമന്റെ ചിത്രത്തോടെ പുതിയ നോട്ടുകളും നാണയങ്ങളും ഇറങ്ങുന്നതോടെ പഴയത് പിന്‍വലിക്കും. നാണയങ്ങളും ഇനി രാജാവിന്റെ ചിത്രം ആലേഖനം ചെയ്താകും ഇറങ്ങുക.
രാജ്യത്തെ ദേശീയഗാനത്തില്‍ ഇനി ചെറിയ മാറ്റം വരും.God save our gracious Queen” എന്ന വരികള്‍ മാറി “God save our graciosus King എന്നാകും ഇനി ആലപിക്കുക. പള്ളികളിലെ ഞായറാഴ്ച പ്രാര്‍ത്ഥനകളിലെ വരികളിലും മാറ്റം ഉണ്ടാകും. ഞങ്ങളുടെ രാജ്ഞി എന്നതിന് പകരം ഞങ്ങളുടെ ജനറല്‍ സിനഡ് എന്നാകും മാറ്റം വരിക.600ലധികം ബിസിനസ്സുകള്‍ക്കായി നല്‍കിവരുന്ന റോയല്‍ വാറന്റുകളിലും വൈകാതെ ചാള്‍സ് രാജകുമാരന്റെ പേരാക്കി മാറ്റും. തപാല്‍പെട്ടികളില്‍ മാറ്റമുണ്ടാകില്ലെങ്കിലും സ്റ്റാമ്ബുകളിലൊക്കെ രാജ്ഞിയ്ക്ക് പകരം രാജാവിന്റെ ചിത്രം ഇടം പിടിക്കും.രാജ്ഞിക്ക് വിധേയത്വവും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ബ്രിട്ടീഷ് എംപിമാര്‍ അധികാരമേല്‍ക്കുന്നത്. രാജാവിന് കീഴില്‍ ഇനി അവര്‍ക്കെല്ലാം വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.
- പാസ്പോർട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദർശിക്കാൻ കഴിയുന്ന ലോകത്തെ ഒരേ ഒരു വ്യക്തി…
- എലിസബത്ത് അലക്സാന്ദ്ര മേരി വിൻഡ്സർ എന്ന ബ്രിട്ടീഷ് രാജ്ഞി 96 ആം വയസ്സിൽ സ്കോട്ട്ലൻഡിലെ ബാൽ മോറൽ കൊട്ടാരത്തിൽ അന്തരിച്ചിരിക്കുന്നു…
- കാറോടിക്കാൻ ഡ്രൈവിംഗ് ലൈസൻസൊ നമ്പർ പ്ലേറ്റോ ആവശ്യമില്ലാത്ത വ്യക്തി…
- അറസ്റ്റ് ചെയ്യാനോ പ്രോസിക്യൂട്ട് ചെയ്യാനോ കഴിയാത്ത വ്യക്തി…
- പ്രധാനമന്ത്രിയെ പിരിച്ചുവിടാൻ അവകാശമുള്ള വ്യക്തി…
- നികുതി വേണ്ടാത്ത വ്യക്തി
സ്വകാര്യ എടിഎം ഉള്ള വ്യക്തി - ട്രാഫിക്കിൽ വേഗപരിധി ബാധകമല്ലാത്ത വ്യക്തി…
- ജെയിംസ് ബോണ്ടിനൊപ്പം അഭിനയിച്ച രാഷ്ട്രത്തലവൻ…
- ഏതു ക്രിമിനലിനും മാപ്പു കൊടുക്കാൻ അധികാരമുള്ള വ്യക്തി..
- പ്രതിവർഷം 70000 ഓളം കത്തുകൾ ലഭിക്കുന്ന വ്യക്തി…
- യുകെയിലെ എല്ലാ അരയന്നങ്ങളുടെയും,തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും ഉടമസ്ഥ…
- ഉച്ചഭക്ഷണത്തിനു മുമ്പ് ജിന്നും, ഉച്ച ഭക്ഷണത്തോടൊപ്പം വൈനും, അത്താഴത്തിന് ഷാംപെയിനും കഴിക്കുന്ന രാജ്ഞി.
- വിൻഡ്സർ കാസിൽ കത്തിയെരിയുന്നത് കാണേണ്ടിവന്ന രാജ്ഞി.
- ഉപയോഗിക്കുന്ന ബാഗ് സൂചകമായിരുന്നു. മേശപ്പുറത്ത് വച്ചാൽ അഞ്ചു മിനിറ്റുനുള്ളിൽ അവിടുന്ന് പോകണമെന്നും, തറയിൽ വെച്ചാൽ സംഭാഷണം തുടരാൻ ആഗ്രഹിക്കുന്നില്ല എന്നുമുള്ള സൂചന.
- ആനയും, പശുവും, മുതലയും, ജാഗ്വറും, കങ്കാരുവും സമ്മാനമായി ലഭിക്കുന്ന വ്യക്തി.
- 130 ഓളം ഛായാ ചിത്രങ്ങൾ ഉള്ള വ്യക്തി.
- രാജ്ഞി മരിക്കുന്ന ദിവസം ഡി ഡേ എന്നും തുടർന്നുള്ള 10 ദിവസങ്ങൾ ഡി പ്ലസ് വൺ ഡി പ്ലസ് ടു എന്നും അറിയപ്പെടും.
- ബ്രിട്ടീഷ് ദേശീയഗാനവും ദേശീയ കറൻസിയും മാറ്റും. ഗോഡ് സേവ് ദി ക്യൂൻ എന്നത് ഗോഡ് സേവ് ദി കിംഗ് എന്നാവും.
പുതിയ കറൻസിയിൽ രാജ്ഞിക്ക് പകരം രാജാവാകും… - സൈനികർക്കും പോലീസുദ്യോഗസ്ഥർക്കും പുതിയ യൂണിഫോം ആവശ്യമായി വരും.
- ബ്രിട്ടീഷ് പാസ്പോർട്ടിലും തപാൽ സ്റ്റാമ്പുകളിലും മാറ്റം വരും.
- രാജ്യത്തെ തപാൽ പെട്ടികളിലെ ചിഹ്നം മാറ്റി സ്ഥാപിക്കും.
- മരിക്കുമ്പോൾ “ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൗൺ” എന്ന ഔദ്യോഗിക കോഡ് ഭാഷയിലൂടെ പ്രധാനമന്ത്രിയെ അറിയിക്കണമെന്നായിരുന്നു “ഓപ്പറേഷൻ യൂണികോൺ” തീരുമാനം.
- സ്കോട്ട്ലന്റിന്റെ ദേശീയ മൃഗമാണ് യൂണികോൺ.
- ഏഴ് പതിറ്റാണ്ടിലധികം… 32 ഓളം രാജ്യങ്ങളുടെ… കാനഡയുടെയും ഓസ്ട്രേലിയയുടെയും സൗത്താഫ്രിക്കയുടെയും പാക്കിസ്ഥാന്റെയും രാജ്ഞി… സംഭവ ബഹുലമായ ജീവചരിത്രം.
- ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരിച്ച വ്യക്തി.
- ഏറ്റവും കൂടുതൽ യാത്ര ചെയ്ത രാഷ്ട്രത്തലവൻ.
- 34 രാജ്യങ്ങളിലെ കറൻസികളിൽ മുഖമുള്ള വ്യക്തി.