അന്തർദേശീയം

ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു; മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി ഖത്തര്‍

ദോഹ : ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഖത്തര്‍. ഇറാന്റെ ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും അഞ്ച് ഡ്രോണുകളും തടഞ്ഞു. രണ്ട് പോര്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായും ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു. എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് വെടിവെച്ചിട്ടെന്നും ഭീഷണിയെന്ന് കണ്ടെത്തിയ ഉടനെ നേരിടുകയായിരുന്നുവെന്നും ഖത്തര്‍ മന്ത്രാലയം വ്യക്തമാക്കി.

യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഖമേനി കൊല്ലപ്പെട്ടത് ഇറാന് വലിയ തിരിച്ചടിയായി. ബഹ്റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് യുദ്ധവിമാനം അയച്ചത് യുദ്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

അറബ് രാജ്യങ്ങളെയാകെ ഇറാന്‍ ആക്രമിക്കുന്ന പശ്ചാത്തലത്തില്‍ ഖത്തറിന് റഷ്യ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും ഫോണില്‍ സംസാരിച്ചു. ഖത്തര്‍ അമീറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് റഷ്യന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച വിവരം പുറത്തുവിട്ടത്. ഏതുരീതിയിലുമുള്ള സഹായവും പിന്തുണയും നല്‍കാനുള്ള സന്നദ്ധത അറിയിച്ചതായാണ് വിവരം. അതിനിടെ, ഇറാന്റെ ആക്രമണങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളെയും ജോര്‍ദാനെയും സംരക്ഷിക്കാന്‍ തയ്യാറാണെന്ന് ഫ്രാന്‍സ് അറിയിച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരറ്റാണ് ഫ്രാന്‍സിന്റെ പിന്തുണ അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button