ഇ-കോളി സാന്നിധ്യം, സെന്റ് ജോർജ് ബേയിൽ നീന്തലിനും കുളിക്കും വിലക്ക്
ഇകോളി ബാക്ടീരിയ അടക്കമുള്ള വസ്തുക്കളുടെ സാന്നിധ്യം അധികരിച്ചതിനാല്‍ സെന്റ് ജോര്‍ജ് ബേയില്‍ നീന്തല്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്. ഇന്നലെ രണ്ടു വട്ടമാണ് പരിസ്ഥിതി ആരോഗ്യ ഡയറക്ട്രേറ്റ് മൈക്രോബയോളജിക്കല്‍ മാലിന്യം
സംബന്ധിച്ചുള്ള അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ള E. Coli, I. Enterococci ബാക്ടീരിയയുടെ സാന്നിധ്യമാണ് ഈ ഉള്‍ക്കടലില്‍ കണ്ടെത്തിയിരിക്കുന്നത്.
മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്താന്‍ പരിസ്ഥിതി ആരോഗ്യ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിവരികയാണ്. മലിനീകരണം നിയന്ത്രിക്കാനുള്ള കാലാവധി, വീണ്ടും സെന്റ് ജോര്‍ജ് ബേയില്‍ സുരക്ഷിതമായി കുളിക്കാനുള്ള സാധ്യതാ സമയം ഇവയൊന്നും ആരോഗ്യ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലവിലെ മുന്നറിയിപ്പില്‍ വ്യക്തമല്ല. പൊതുജനങ്ങള്‍ പരിസ്ഥിതി ആരോഗ്യ ഡയറക്ടറേറ്റില്‍ നിന്നുള്ള അപ്ഡേറ്റുകള് പിന്തുടരാനും അവരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാന്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാലിന്യ വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം.