മാൾട്ടയ്ക്കും ഗോസോയ്ക്കും ഇടയിൽ നാലാമത്തെ സ്ഥിരം ഫെറി സർവീസിന് സർക്കാർ
മാള്‍ട്ടയ്ക്കും ഗോസോയ്ക്കും ഇടയില്‍ നാലാമത്തെ സ്ഥിരം ഫെറി സര്‍വീസിന് സര്‍ക്കാര്‍ നീക്കം. നാലാമത്തെ ഫെറി സര്‍വീസിനുള്ള ടെന്‍ഡര്‍
നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണെന്ന് ബജറ്റ് 2025 അവതരണത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി റോബര്‍ട്ട്
അബേല വ്യക്തമാക്കി. നാലാമത്തെ കപ്പല്‍ ഗോസിറ്റാന്‍ ഫെറി കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരിക്കുമെന്നും അബെല കൂട്ടിച്ചേര്‍ത്തു.
ദിവസേന ഫെറി സര്‍വീസിനെ ആശ്രയിക്കുന്ന ഗോസിറ്റന്മാര് 2019ല്‍ വാടകയ്ക്കെടുത്ത നാലാമത്തെ കപ്പലായ എംവി നിക്കോളസ് പാട്ടത്തിനെടുത്ത് സര്‍വീസ് നടത്തണമെന്ന് സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസത്തിന് ശേഷം, പകരം ഫെറിക്കുള്ള സ്ഥിരം ടെന്‍ഡര്‍ തീരുമാനിക്കുന്നത് വരെ നിക്കോളസ് സര്‍വീസ് തുടരും. 2022ല്‍ Ċirkewwaയ്ക്കും Mġarrനും ഇടയിലുള്ള
നാലാമത്തെ ഫെറി പാട്ടത്തിനോ പ്രവര്‍ത്തനത്തിനോ സര്‍ക്കാര്‍ ഒരു ടെന്‍ഡര്‍ പുറപ്പെടുവിച്ചെങ്കിലും ലേലക്കാരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. Ċirkewwa and Mġarr തുറമുഖങ്ങളുടെ ബര്‍ത്തിന്റെ ഉയരത്തിന് പാകത്തിനുള്ള ഫെറി സര്‍വീസ് വെസല്‍ ആകണമെന്നും ഗോസോ ചാനലിന്റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ , ഒരു റോറോ അല്ലെങ്കില്‍ റോപാക്സ് ഫെറി ആകണമെന്നും
(രണ്ട് അറ്റത്തും റാമ്പുകള്‍ ഉള്ളത്) തുടങ്ങിയ നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.