വാലറ്റയിൽ പുതിയ അന്വേഷണ മജിസ്ട്രേറ്റ് കോടതി കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

വാലറ്റയിൽ പുതിയ അന്വേഷണ മജിസ്ട്രേറ്റ് കോടതി കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി റോബർട്ടബേല നീതിന്യായ, നിർമ്മാണ മേഖല പരിഷ്കരണ മന്ത്രി ജോനാഥനാറ്റാർഡിനൊപ്പമാണ് പുതിയ കോടതി കെട്ടിടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്ത്. “പലാസോ കോണ്ടെ” എന്നറിയപ്പെടുന്ന പുതിയ അന്വേഷണ മജിസ്ട്രേറ്റ്സ് കെട്ടിടത്തിൽ, അന്വേഷണ മജിസ്ട്രേറ്റുകളുടെ പ്രത്യേക വിഭാഗം, വോളണ്ടറി ജൂറിസ്ഡിക്ഷൻ കോടതിയുടെ രജിസ്ട്രി, മറ്റ് അനുബന്ധ ഓഫീസുകൾ എന്നിവ ഉണ്ടാകും.
പുതിയ കോടതി കെട്ടിടം മാൾട്ടയുടെ നിലവിലുള്ള ജുഡീഷ്യൽ പരിഷ്കാരങ്ങളിലെ ഒരു നാഴികക്കല്ലായി അബേല വിശേഷിപ്പിച്ചു. അന്വേഷണ മജിസ്ട്രേറ്റുകളുടെ ഒരു പ്രത്യേക വിഭാഗം സൃഷ്ടിക്കുന്നത് ഈ പ്രക്രിയയിലെ ഒരു നിർണായക ഘട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ സംവിധാനത്തിന്റെ പരിഷ്കരണം ഇരകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു,
“ജൂഡീഷ്യറിയെ കാര്യക്ഷമമായി പ്രവർത്തിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ സജ്ജമാക്കുകയാണ്, ഇത് മികച്ച നിയമ വിദഗ്ധരെയും മനുഷ്യവിഭവശേഷിയും ഉറപ്പാക്കുന്നു,” അബേല പറഞ്ഞു. ഡിജിറ്റലൈസേഷനിലെ ഗണ്യമായ നിക്ഷേപങ്ങളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി, നിലവിൽ ടെൻഡർ ഘട്ടത്തിലുള്ള €10 മില്യൺ കോർട്ട് കേസ് മാനേജ്മെന്റ് സിസ്റ്റം, പുതിയ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത നിയമസഹായ മാനേജ്മെന്റ് സിസ്റ്റം, എല്ലാ കോടതിമുറികളിലും ഒരു ആധുനിക ഓഡിയോ സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള 2 മില്യൺ യൂറോ EU ധനസഹായത്തോടെയുള്ള പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു, ഇത് നടപടിക്രമങ്ങളുടെ കൃത്യവും സുരക്ഷിതവുമായ റെക്കോർഡിംഗ് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പലാസോ കോണ്ടെ തുറന്നതോടെ, മാൾട്ടയിൽ ഇപ്പോൾ ആധുനികമായി സജ്ജീകരിച്ച സ്ഥലത്ത് പ്രവർത്തിക്കുന്ന ഇൻക്വയറിംഗ് മജിസ്ട്രേറ്റുകളുടെ പൂർണ്ണമായി പ്രവർത്തനക്ഷമമായ ഒരു പ്രത്യേക വിഭാഗം ഉണ്ടെന്ന് മന്ത്രി അറ്റാർഡ് പറഞ്ഞു. ഈ വർഷം ആദ്യം സ്ഥാപിതമായതിനുശേഷം ഈ വിഭാഗത്തിന്റെ ശക്തമായ പ്രകടനം നടത്തുന്നതായും 2024 ജനുവരി മുതൽ ഓഗസ്റ്റ് വരെ, 1,251 മജിസ്റ്റീരിയൽ അന്വേഷണങ്ങൾ ഫയൽ ചെയ്തതായും അതിൽ 830 ൽ അധികം എണ്ണം കേസനേഷണം അവസാനിച്ചതായും പൂർത്തീകരണ നിരക്ക് 65% കവിഞ്ഞതായും മന്ത്രി അറ്റാർഡ് പറഞ്ഞു.
ഏജൻസി ഫോർ കോർട്ട് സർവീസസിന്റെ ചീഫ് എക്സിക്യൂട്ടീവ് വനേസ ഗ്രെച്ച്, ജുഡീഷ്യറിയുടെ പൊതുസേവന പങ്കിനെ ഊന്നിപ്പറഞ്ഞു. “ഇന്നത്തെയും നാളെയെയും വെല്ലുവിളികളെ നേരിടാൻ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, മികച്ച ഉപകരണങ്ങൾ, വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി എന്നിവ നൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്,” വനേസ ഗ്രെച്ച് പറഞ്ഞു. ഏജൻസിയുടെ സമീപ വർഷങ്ങളിലെ വളർച്ചയെ ഗ്രെച്ച് എടുത്തുകാട്ടി, കോടതികൾ ഇപ്പോൾ 580-ലധികം ജീവനക്കാരെ നിയമിക്കുന്നു, ഇതിൽ ജുഡീഷ്യറിയെ നേരിട്ട് സഹായിയ്ക്കുന്ന ഏകദേശം 100 അഭിഭാഷകരും ഉൾപ്പെടുന്നതായും ഗ്രെച്ച് പറഞ്ഞു.