മാൾട്ടാ വാർത്തകൾ

അഭയാർത്ഥികളുടെ ബോട്ട് മുങ്ങി : മാൾട്ട എസ്എസ്ആർ സോണിൽ നിന്നും ഗർഭിണിയെയും ഒരു പുരുഷനെയും എയർലിഫ്റ്റ് ചെയ്തു

രണ്ടു കുട്ടികൾ അടക്കം നിരവധി പേർ മരിച്ചുവെന്ന് ജർമ്മൻ റെസ്ക്യൂ എൻജിഒ സീ പങ്ക്സ്

മാൾട്ട സെർച്ച് ആൻഡ് റെസ്ക്യൂ സോണിൽ നിന്നും ഗർഭിണിയായ സ്ത്രീയെയും ഗുരുതരമായി പരിക്കേറ്റ ഒരു പുരുഷനെയും  എയർലിഫ്റ്റ് ചെയ്തു. മാൾട്ടയുടെ സെർച്ച് ആൻഡ് റെസ്ക്യൂ (എസ്എആർ) സോണിൽ ബോട്ട് തകർന്ന ഇടത്തുനിന്നാണ് ഇവരെ റെസ്ക്യൂ ചെയ്തത്. അപകടത്തിൽ നിന്നും 17 പേർ രക്ഷപ്പെട്ടുവെന്നും രണ്ട് കുട്ടികൾ ഉൾപ്പെടെ നിരവധി പേർ മരിച്ചുവെന്നും ജർമ്മൻ റെസ്ക്യൂ എൻജിഒ സീ പങ്ക്സ് പ്രസ്താവനയിൽ പറഞ്ഞു.

സീ പങ്ക്സിന്റെ  റെസ്‌ക്യൂ കപ്പൽ രാവിലെ ഏഴുമണിയോടെ സംഭവസ്ഥലത്തെത്തി. ആ സമയം ഒരു പിഞ്ചുകുട്ടി ഉൾപ്പെടെ നിരവധി ആളുകൾ വെള്ളത്തിലുണ്ടായിരുന്നു.  21 പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു, എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ “നിരവധി ആളുകൾ  കൺമുന്നിൽ മുങ്ങിമരിച്ചു”,  സീ പങ്ക്സ് ഫേസ്‌ബുക്കിൽ  കുറിച്ചു . വെള്ളത്തിൽ നിന്ന് പുറത്തെടുത്തവരിൽ ഭൂരിഭാഗവും കടുത്ത ഹൈപ്പോഥെർമിയയുടെ ലക്ഷണങ്ങൾ കാണിച്ചു. രണ്ട് കുട്ടികളെ പുനരുജ്ജീവിപ്പിക്കാൻ മെഡിക്കൽ സ്റ്റാഫ് പ്രവർത്തിച്ചു, സിപിആർ നടത്തി, എന്നാൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്ന് എൻജിഒ അറിയിച്ചു.

ലാംപെഡൂസ തീരത്ത് നിന്ന് 53 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇറ്റാലിയൻ തീരസംരക്ഷണ സേന രക്ഷപ്പെട്ട 15 പേരെയും മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹങ്ങളും സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോയി.
അതേസമയം, അഞ്ച് സ്ത്രീകളും ആറ് കുട്ടികളും ഉൾപ്പെടെ 41 പേരുമായി ശനിയാഴ്ച മാൾട്ടയുടെ റെസ്ക്യൂ സോണിൽ ഒരു ഫൈബർഗ്ലാസ് ബോട്ട് കണ്ടെത്തിയതായി  സീ പങ്ക്സ് ഒരു പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു.
ഇറ്റലിയിലെ എസ്എആറിൽ നിന്ന് ഒമ്പത് മൈൽ അകലെ ബോട്ടിൽ ഇന്ധനം തീർന്നു, അത് മാൾട്ടയുടെ മേഖലയിൽ ഉപേക്ഷിച്ചു. മാൾട്ടീസ് അധികൃതരുമായി ബന്ധപ്പെടാൻ “ഒന്നിലധികം വട്ടം ശ്രമിച്ചിട്ടും” എൻജിഒയ്ക്ക് പ്രതികരണമൊന്നും ലഭിച്ചില്ല.

മാൾട്ടയിൽ നിന്ന് 108 നോട്ടിക്കൽ മൈൽ അകലെ കപ്പൽ തകർച്ചയുണ്ടായ സ്ഥലത്ത്  ഏജൻസി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായി എഎഫ്എമ്മിൻ്റെ വക്താവ് സ്ഥിരീകരിച്ചു.ഒരു പുരുഷനെയും സ്ത്രീയെയും ഹെലികോപ്റ്ററിൽ ഒഴിപ്പിച്ചതായും കൂടുതൽ പരിചരണത്തിനായി ആരോഗ്യ അധികാരികൾക്ക് കൈമാറിയതായും വക്താവ് പറഞ്ഞു. ഇരകളുടെ ദേശീയതയെക്കുറിച്ചോ അവരുടെ നിലവിലെ അവസ്ഥയെക്കുറിച്ചോ എഎഫ്എമ്മിന് വിവരമില്ല.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button