ദേശീയം
ഡൽഹിയിൽ പിവിആർ സിനിമ തീയറ്ററിനു സമീപം സ്ഫോടനം

ന്യൂഡൽഹി : പ്രശാന്ത് വിഹാറിൽ സ്ഫോടനം. ഇന്ന് രാവിലെ 11ന് പിവിആർ സിനിമ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തിൽ ആളപായമില്ല. പോലീസും ഫോറൻസിക് സംഘവുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
നേരത്തെ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു.