ദേശീയം
പിബി- കേന്ദ്ര കമ്മിറ്റി കോഓഡിനേറ്റർ, പ്രകാശ് കാരാട്ടിന് പുതിയ ചുമതല

ന്യൂഡൽഹി: സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് പുതിയ ചുമതല. പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോഓഡിനേറ്ററായി പ്രകാശ് കാരാട്ട് പ്രവർത്തിക്കും.ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്നാണ് ചുമതല. ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം. മധുരയിൽ ചേരുന്ന 24ാം പാർട്ടി കോൺഗ്രസ് വരെയാണ് ചുമതല. 2005 മുതൽ 2015 വരെ പ്രകാശ് കാരാട്ട് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു.