അന്തർദേശീയം
പുതുവർഷത്തിൽ സമാധാന ആഹ്വാനവുമായി ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി : പുതുവർഷത്തിൽ സമാധാന ആഹ്വാനവുമായി ലിയോ പതിനാലാമൻ മാർപാപ്പ. സംഘർഷങ്ങളിലും ആക്രമണങ്ങളിലും മുറിവേറ്റ രാജ്യങ്ങളെയും കുടുംബങ്ങളെയും ചേർത്തുപിടിച്ചായിരുന്നു അദ്ദേഹത്തിന്റെ പുതുവർഷ സന്ദേശം. ‘
സംഘർഷത്താലും കഷ്ടപ്പാടുകളാലും രക്തം പുരണ്ട രാഷ്ട്രങ്ങൾക്കിടയിലും നമ്മുടെ വീടുകൾക്കുള്ളിലും അക്രമത്താലോ വേദനയാലോ മുറിവേറ്റ കുടുംബങ്ങളിലുമുള്ള മനുഷ്യർക്കും സമാധാനത്തിനായി നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രാർഥിക്കാം’– മാർപാപ്പ പറഞ്ഞു.



