അന്തർദേശീയം
ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ

വത്തിക്കാൻ സിറ്റി : ബ്രോങ്കൈറ്റിസ് ബാധിതനായതിനെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിശോധനകൾക്കും ചികിത്സക്കുമായാണ് പോപ്പിനെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് തന്റെ പ്രസംഗങ്ങൾ വായിക്കാൻ മാർപാപ്പ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
ചെറുപ്പത്തിൽ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. ശൈത്യകാലത്ത് ബ്രോങ്കൈറ്റിസ് നേരത്തെയും പോപ്പിനെ അലട്ടാറുണ്ട്. വാക്കറോ വീൽ ചെയറോ ഉപയോഗിച്ചാണ് അദ്ദേഹം തന്റെ അപ്പാർട്ട്‌മെന്റിൽ സഞ്ചരിക്കാറുള്ളത്. അടുത്തിടെ രണ്ട് തവണ വീണ പോപ്പിന് കൈക്കും താടിക്കും പരിക്കേറ്റിരുന്നു.