കേരളം

പൂരം കലക്കലിൽ മൂന്ന് തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിറങ്ങി

തിരുവനന്തപുരം : പൂരം കലക്കലിൽ മൂന്ന് തലത്തിലുള്ള അന്വേഷണം നടക്കും. ഇതിന്റെ ഉത്തരവിറങ്ങി. എ‍ഡിജിപി എംആർ അജിത്ത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപി അന്വേഷിക്കും. അന്വേഷണ സംഘങ്ങളിൽ ആരൊക്കെ വേണമെന്നത് തീരുമാനിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി. പൂരം അലങ്കോലപ്പെട്ടതിലെ ​ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവി അന്വേഷിക്കും. മറ്റ് വകുപ്പുകളുടെ ഭാ​ഗത്തു നിന്നു വീഴ്ച സംഭവിച്ചുവോ എന്നത് ഇന്റലിജൻസ് എ‍ഡിജിപിയും അന്വേഷിക്കും. വിഷയത്തിൽ മൂന്ന് തലത്തിൽ നിന്നുള്ള അന്വേഷണം നടത്താൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായിരുന്നു. പിന്നാലെ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button