ഫ്രഞ്ച് ഓപ്പണ്‍ : ഹാട്രിക് കിരീടവുമായി ചരിത്രം കുറിച്ച് ഇഗ
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ നാലാമത് മുത്തമിട്ട് പോളണ്ടിന്റെ ഇഗ സ്വിയാറ്റക്. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പാവോലിനിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ലോക ഒന്നാം നമ്പർ താരം കിരീടം സ്വന്തമാക്കിയത്.
ഇതോടെ റോളണ്ട് ഗാരോസിലെ കളി മണ്‍ കോര്‍ട്ടില്‍ തുടർച്ചയായ മൂന്ന് കീരിടങ്ങൾ നേടുന്ന ആദ്യ താരമായി ഇഗ ചരിത്രം കുറിച്ചു. അഞ്ചു വർഷത്തിനിടെ ഇഗ സ്വന്തമാക്കുന്ന അഞ്ചാം ഗ്രാൻഡ്‌സ്‌ലാം കിരീടം കൂടിയാണിത്. 2020, 2022 ,2023 ലെ ഫ്രഞ്ച് ഓപ്പണിലും 2022 യു.എസ്. ഓപ്പണിലും ഈ 23കാരി കിരീടം നേടിയിരുന്നു. ഫൈനലിൽ 6-2, 6-1 എന്നീ സ്കോർ നിലയിലാണ് ജാസ്മിന്‍ പാവോലിനിയെ പരാജയപ്പെടുത്തിയത്.
ഈ ടൂര്‍ണമെന്റിലുടനീളം മിന്നും ഫോമില്‍ കളിച്ച ഇഗ ഫൈനലിൽ ഒരു ബ്രേക്ക് വഴങ്ങിയെങ്കിലും തുടർച്ചയായ 10 ഗെയിമുകൾജയിച്ചാണ് ഫൈനൽ സ്വന്തമാക്കിയത്. 12ാം സീഡ് ഇറ്റലിയുടെ പവോലീനിയുടെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലാണിത്.