മാൾട്ട വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പേരുടെ ഫോട്ടോയും പൊലീസ് പുറത്തുവിട്ടു
മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പേരുടെയും ഫോട്ടോകള്‍ പൊലീസ് പുറത്തുവിട്ടു. മെഡിക്കല്‍ എമര്‍ജന്‍സി കാരണം മാള്‍ട്ടയിലിറക്കിയ ടര്‍ക്കിഷ് വിമാനത്തില്‍ നിന്ന് മുങ്ങിയവരുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. രക്ഷപെട്ട നാലുപേരില്‍ രണ്ടാളുകളെ സുരക്ഷാ സേന ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 28ഉം 34ഉം വയസുള്ള രണ്ടുപേരെയും മൊറോക്കന്‍ സ്വദേശിയായ 28കാരനെയും തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചയച്ചതായും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഒളിച്ചോടിയവരെ കുറിച്ച് വിവരം ലഭിക്കുന്ന ആര്‍ക്കും പൊലീസ് ആസ്ഥാനത്തെ +356 2122 4001 / 119 എന്ന നമ്പറില്‍ വിളിക്കാം അല്ലെങ്കില്‍ 1/2025 എന്ന നമ്പര്‍ ഉദ്ധരിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാം. രോഗിയായ യാത്രക്കാരനെ ഇറക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെ, നാല് മൊറോക്കന്‍ പൗരന്മാര്‍ വിമാനത്തിന്റെ പിന്‍ഭാഗത്തേക്ക് പതുങ്ങി, വാതില്‍ തുറന്ന് വിമാനത്തില്‍ നിന്ന് ചാടുകയായിരുന്നു. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ വിപുലീ കരണം നടക്കുന്ന ഭാഗത്തുകൂടെയാണ് ഇവര്‍ പുറത്തേക്ക് കടന്നത്. നാലുപേരും ചുറ്റുമതിലിനു മുകളിലൂടെ ചാടി പരിസരം വിടുന്നത് എയര്‍പോര്‍ട്ട് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവര്‍ മാള്‍ട്ടയിലെ പ്രാന്ത പ്രദേശങ്ങളിലോ മറ്റ് ഷെങ്കന്‍ രാജ്യങ്ങളിലേക്കോ കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.