Uncategorizedമാൾട്ടാ വാർത്തകൾ
കാറിന്റെ മുകളിൽ അപകടയാത്ര : ഡ്രൈവർക്കും യുവാവിനും പിഴ

കാറിന്റെ മുകളിൽ കയറി അപകടകമായ രീതിൽ വാഹനമോടിച്ച ഡ്രൈവർക്കും യുവാവിനും പോലീസ് പിഴ ചുമത്തി. ഇന്നലെയാണ് വാടക കാറിന്റെ മുകളിൽ കയറി അഭ്യാസപ്രകടനം നടത്തിയത്.
ബെൽജിയത്തിൽ നിന്നുള്ള ഡ്രൈവറെയും വീഡിയോയിൽ കാണുന്ന വ്യക്തിയെയും ചുരുങ്ങിയ സമയത്തിനുള്ളിൽ തിരിച്ചറിയാൻ കഴിഞ്ഞുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിൽ പോലീസ് രാത്രി വൈകുവോളം ദീർഘനേരം ചോദ്യം ചെയ്തതായും അവർക്കെതിരെ പിഴ ചുമത്തിയതായും അവർ പിഴ അടച്ചതായും ടിവിഎം ന്യൂസ് റിപ്പോർട്ട് ചെയുന്നു.
ഡ്രൈവറെ ബ്രെത്ത്അലൈസർ പരിശോധനയ്ക്ക് വിധേയനാക്കി എന്നും ഡ്രൈവറെ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയില്ലെന്നും പോലീസ് പറഞ്ഞു. കമ്പനി കാർ തിരികെ എടുത്തതായും കാർ ഇനി അവർക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നും പോലീസ് സ്ഥിരീകരിച്ചു.