മാൾട്ടാ വാർത്തകൾ
ഇന്ത്യക്കാരുൾപ്പടെയുള്ള 28 അനധികൃത താമസക്കാർ മാൾട്ടാ പൊലീസിന്റെ പിടിയിൽ
ഇന്ത്യക്കാരുൾപ്പടെയുള്ള 28 അനധികൃത താമസക്കാർ മാൾട്ടാ പൊലീസിന്റെ പിടിയിൽ. സിറിയ, നൈജീരിയ, ഘാന, ലിബിയ, ഇന്ത്യ, മാലി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. ക്രമരഹിതമായ കുടിയേറ്റവുമായി ബന്ധപ്പെട്ട് ഡിറ്റൻഷൻ സർവീസസ് ഏജൻസിയുമായി ഏകോപിപ്പിച്ച് പൊലീസ് നടത്തിയ പരിശോധനകളിലാണ് ഇവരെ കണ്ടെത്തിയത്. ഫ്‌ളോറിയാനയിൽ സ്റ്റാളുകളിലും കോർമിയിലെ പാർക്ക് ആൻഡ് റൈഡിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്‌സിലും ഇംറൂൺ, സാൻ ഗ്വാൻ, മോസ്റ്റ, ബിർകിർകാര എന്നിവിടങ്ങളിലെ സ്വകാര്യ വസതികളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. നാടുകടത്തൽ നടപടി പൂർത്തിയാകുന്നതുവരെ ഈ 28 പേരെയും തടങ്കൽ കേന്ദ്രത്തിൽ പാർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.