അന്തർദേശീയം

ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെ ഇന്ന് മുതൽ രാജ്യത്ത് വിലകൂടും


അരി, ഗോതമ്പ് ഉൾപ്പെടെ പാക്ക് ചെയ്ത് വിൽക്കുന്ന ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ രാജ്യത്ത് വില കൂടും. ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരം നികുതി ചുമത്തിയതിന്റെ ഭാഗമായാണ് വില വർധിക്കുന്നത്.
പാക്ക് ചെയ്യാതെ തൂക്കി വിൽക്കുന്നവയ്ക്ക് നികുതി ഈടാക്കില്ലെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ നികുതി ഭാരം കൂടി അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിന് എതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ.

ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് മാത്രം ചുമത്തിയിരുന്ന നികുതിയാണ് ഇനിമുതൽ പാക്ക് ചെയ്യപ്പെടുന്ന എല്ലാ ഭക്ഷ്യ പദാർഥങ്ങൾക്കും ചുമത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ജി.എസ്.ടി കൗൺസിൽ തീരുമാന പ്രകാരം ഭക്ഷ്യ വസ്തുക്കൾക്ക് അടിസ്ഥാന നികുതിയായ അഞ്ച് ശതമാനം നികുതി ഈടാക്കും. ഇതോടെ പാക്കറ്റിൽ അല്ലാത്ത അരിക്ക് പോലും വില കൂടും. ഗോതമ്പ്, പയർ, പാൽ, മൽസ്യം, തുടങ്ങി പെൻസിൽ, ആശുപത്രി വാസം, എൽഇഡി ബൾബുകൾ, ജൈവവളം എന്ന് വേണ്ട സാധാരണക്കാരനെ ബാധിക്കുന്ന എല്ലാത്തിനും നാൽപ്പത്തി ഏഴാം ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ തീരുമാന പ്രകാരം നികുതി ഈടാക്കും.
ഏതൊക്കെ വസ്തുക്കൾക്ക് വില കൂടും/ കുറയും ?
വില കൂടുന്നവ :
തൈര്, ലസ്സി, മോര് – 5% (ജിഎസ്ടി)
പനീർ – 5% (ജിഎസ്ടി)
ശർക്കര – 5% (ജിഎസ്ടി)
പഞ്ചസാര – 5% (ജിഎസ്ടി)
തേൻ – 5% (ജിഎസ്ടി)
അരി- 5% (ജിഎസ്ടി)
ഗോതമ്പ്, ബാർലി, ഓട്ട്‌സ്- 5% (ജിഎസ്ടി)
കരിക്ക് വെള്ളം – 12% (ജിഎസ്ടി)
അരിപ്പൊടി- 5% (ജിഎസ്ടി)
എൽഇഡി ലാമ്പുകൾ, കത്തി, ബ്ലെയ്ഡ്, പെൻസിൽ വെട്ടി, സ്പൂൺ, ഫോർക്ക്‌സ്, സ്‌കിമ്മർ, കേക്ക് സർവർ, പ്രിന്റിംഗ്/എഴുത്ത്/ ചിത്രരചന എന്നിവയ്ക്കുപയോഗിക്കുന്ന മഷി, സൈക്കിൾ പമ്പ് എന്നിവയ്ക്ക് 18% (ജിഎസ്ടി)
ക്ഷീര മെഷിനറി, വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന മെഷീനുകൾ, ധാന്യ ഇൻഡസ്ട്രികളിൽ ഉപയോഗിക്കുന്ന മെഷീനുകൾക്ക് 18% (ജിഎസ്ടി)
ബാങ്ക് ചെക്ക് – 18% (ജിഎസ്ടി)
സോളാർ വാട്ടർ ഹിറ്റർ, സിസ്റ്റം- 12% (ജിഎസ്ടി)
ലെതർ- 12% ജിഎസ്ടി
പ്രിന്റ് ചെയ്ത മാപ്പുകൾ, അറ്റ്‌ലസ് – 12% (ജിഎസ്ടി)
പ്രതിദിനം 1000 രൂപ വരെ വാടകയുള്ള ഹോട്ടൽ മുറികൾക്ക് 12% ജിഎസ്ടി
പ്രതിദിനം 5000 രൂപയ്ക്ക് മുകളിൽ വാടകയുള്ള ഹോസ്പിറ്റൽ മുറികൾ – 5% ജിഎസ്ടി

റോഡുകൾ, പാലങ്ങൾ, മെട്രോ, ശ്മശാനം, സ്‌കൂളുകൾ, കനാൽ, ഡാം, പൈപ്പ്‌ലൈൻ, ആശുപത്രികൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയുടെ കോൺട്രാക്ടുകൾക്ക് 18% ജിഎസ്ടി
വില കുറയുന്നവ :
-ചരക്ക് നീക്കത്തിനുള്ള നികുതി 12% ൽ നിന്ന് 5% ആയി കുറയും
-ചരക്ക് ലോറിയുടെ വാടകയിനത്തിൽ നിന്ന് ജിഎസ്ടി 18% ൽ നിന്ന് 12% ആയി കുറയും
-വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ബാഗ്‌ഡോഗ്രയിൽ നിന്നുമുള്ള വിമാന യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന ജിഎസ്ടി ഇളവ് ഇനി മുതൽ എക്കണോമിക് ക്ലാസിന് മാത്രമേ ബാധകമാകൂ
-ഇലക്ട്രിക് വാഹനങ്ങൾക്ക് 5% ജിഎസ്ടി മാത്രമേ ഈടാക്കുകയുള്ളു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button