തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി സ്കൂളില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം : കാട്ടാക്കട കുറ്റിച്ചലില്‍ വണ്‍ വിദ്യാര്‍ഥിയെ സ്കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ എരുമക്കുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാം ആണ് മരിച്ചത്.
കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിയാണ്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിരച്ചില്‍ നടക്കുന്നതിനിടെയാണ് സ്കൂളിലെ ശുചിമുറിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ട് ആറോടെ വീട്ടില്‍നിന്ന് ഇറങ്ങിയ ബെന്‍സനെ രാത്രിയായിട്ടും കാണാതിരുന്നതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
സ്കൂളില്‍ പ്രോജക്റ്റ് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു ഇന്ന്. ഇതാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.