അന്തർദേശീയം

സിംഗപ്പൂരിലെ സ്‌കളിലെ തീപിടിത്തം; പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു

ന്യൂഡല്‍ഹി : ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ ഇളയ മകന്‍ മാര്‍ക്ക് ശങ്കറിന് സിംഗപ്പൂരിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റു. കൈയ്ക്കും കാലിനും ഉള്‍പ്പെടെ പൊള്ളലേറ്റ മാര്‍ക്ക് ശങ്കര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ടുമാറ്റോ കുക്കിങ് സ്‌കൂള്‍ എന്ന വെക്കേഷന്‍ ക്യാംപിലാണ് കുട്ടിയുണ്ടായിരുന്നത്. 15 കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ 9.45 ഓടെയാണ് തീപിടിത്തമുണ്ടായത്. അരമണിക്കൂറിലേറെ നേരമെടുത്താണ് തീയണച്ചത്. തീപിടിത്തമുണ്ടായ ഉടനെ സമീപത്തുള്ള നിര്‍മാണ തൊഴിലാളികളാണ് കുട്ടികളെ പുറത്തെത്തിച്ചത്. വിവരമറിഞ്ഞ് ഉടന്‍ തന്നെ അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

എല്ലാ പൊതുപരിപാടികളും റദ്ദാക്കി പവന്‍ കല്യാണ്‍ സിംഗപ്പൂരിലേക്ക് ഉടന്‍ തിരിക്കും. പുക ശ്വസിച്ചതിനെത്തുടര്‍ന്ന് ശ്വാസകോശസംബന്ധമായ അസ്വസ്ഥതകള്‍ നേരിടുന്നതായും വിവരമുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് നിലവില്‍ മാര്‍ക്. പവന്‍ കല്യാണിന്റേയും മൂന്നാംഭാര്യ അന്ന ലെസ്നേവയുടേയും മകനാണ് മാര്‍ക് ശങ്കര്‍. 2017-ലാണ് മാര്‍ക്കിന്റെ ജനനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button