കേരളം

വാതിൽപ്പടി പാസ്പോർട്ട് സേവനങ്ങൾക്ക് കേരളത്തിൽ തുടക്കമാകുന്നു

പാസ്‌പോർട്ട് സേവാ വാനുകളുടെ സേവനം ലഭിക്കുക തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം റീജ്യണൽ പാസ്‌പോർട്ട് ഓഫിസ് അപേക്ഷകരുടെ വാതിൽപ്പടിയിൽ പാസ്‌പോർട്ട് സേവനങ്ങൾ നൽകുന്നതിനായി മൊബൈൽ പാസ്‌പോർട്ട് സേവാ വാനുകൾ വിന്യസിക്കുന്നു. 2025 ജൂലൈ 10 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം കലക്റ്ററേറ്റ് പരിസരത്ത് ജില്ലാ കലക്റ്റർ അനുകുമാരിയും റീജ്യണൽ പാസ്‌പോർട്ട് ഓഫിസർ ജീവ മരിയ ജോയും ചേർന്ന് സേവാ വാനിന്‍റെ ഉദ്ഘാടനം നിർവഹിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് 2025 ജൂലൈ 10, 11 തീയതികളിലും, ജൂലൈ 15-17 തീയതികളിലും തിരുവനന്തപുരം കുടപ്പനക്കുന്ന് ജില്ലാ കലക്റ്ററേറ്റിൽ വാൻ വിന്യസിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അപേക്ഷകർക്ക് സേവനം ലഭ്യമാകും.www.passportindia.gov.in എന്ന വെബ്‌സൈറ്റ് വഴി മൊബൈൽ പാസ്‌പോർട്ട് സേവനത്തിനായി അപേക്ഷകർക്ക് അപ്പോയിന്‍റ്മെന്‍റുകൾ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്, 0471-2470225 എന്ന നമ്പറിലോ [email protected] (ഇമെയിൽ) അല്ലെങ്കിൽ 8089685796 (വാട്ട്‌സ്ആപ്പ്) എന്ന നമ്പറിലോ തിരുവനന്തപുരം റീജ്യണൽ പാസ്‌പോർട്ട് ഓഫിസുമായി ബന്ധപ്പെടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button