മാൾട്ടാ വാർത്തകൾ
പിയാത്ത ട്രിക്വിൽ മറീനയിൽ മോട്ടോർ സൈക്കിൾ അപകടം; യാത്രികൻ മരിച്ചു

പിയാതയിലെ ട്രിക്വിൽ മറീനയിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു. ഇന്നലെ വൈകുന്നേരം ഹോണ്ട മോട്ടോർ സൈക്കിൾ ഓടിച്ചിരുന്ന സെയ്ജ്ടൂണിൽ നിന്നുള്ള 58 വയസ്സുള്ളയാളാണ് അപകടത്തിൽപ്പെട്ടത്ത്. നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ ഇടിച്ച് വീണാണ് അപകടം.
മെഡിക്കൽ സംഘം അദ്ദേഹത്തെ ആംബുലൻസിൽ മേറ്റർ ഡീ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും നിർഭാഗ്യവശാൽ, താമസിയാതെ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു.
ഞായറാഴ്ച അസാധാരണമാംവിധം ഉയർന്ന റോഡപകട മരണങ്ങൾ ഉണ്ടായത്ത്, ഫ്ഗുറയിൽ 71 വയസ്സുള്ള ഒരു സ്ത്രീയും, വാലറ്റയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു സ്ത്രീ മരിച്ചത്തടക്കം മൂന്ന് പേർക്ക്കാണ് ഞായറാഴ്ച ജീവൻ നഷ്ടപ്പെട്ടത്ത്. റോഡപകട മരണങ്ങളിൽ മജിസ്റ്റീരിയൽ അന്വേഷണം നടക്കുന്നു.