കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ നിര്‍മാണ സാമഗ്രി താഴേക്ക് പതിച്ച് കാര്‍ തകര്‍ന്നു
കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ നിര്‍മാണ സാമഗ്രി താഴേക്ക് പതിച്ച് കാര്‍ തകര്‍ന്നു. ബലൂട്ടയിലാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഇന്നലെ രാവിലെ 11.45 ഓടെയാണ് സംഭവം നടന്നത്.കാര്‍മലൈറ്റ് സ്ട്രീറ്റിലെ നിര്‍മാണ സ്ഥലത്തെ ഇരുമ്പ് കോണിയില്‍ നിന്നാണ് കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ സംഭരിച്ച വലിയ കുട്ട താഴേക്ക് പതിച്ചത്.
മൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്നും പതിച്ച ചവറ്റുകുട്ട വീണ് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകള്‍ഭാഗത്തും പിന്‍വാതിലിലും സാരമായ കേടുപാടുകള്‍ ഉണ്ടായി. കാര്‍ ഉടമപൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അതോറിറ്റി വക്താവ് പറഞ്ഞു. അപ്പാര്‍ട്ട്മെന്റുകളുടെ നവീകരണ ജോലികള്‍ക്ക് മുന്‍കൂര്‍ അനുമതികള്‍ തേടിയിരുന്നുവെന്നും വക്താവ് പറഞ്ഞു. OHSA മുമ്പ് രണ്ട് തവണ സൈറ്റ് പരിശോധിച്ചിട്ടുണ്ടെന്നും വ്യാഴാഴ്ച നടന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.നിര്‍മ്മാണ സ്ഥലത്തിന് സമീപം പാര്‍ക്ക് ചെയ്തപ്പോള്‍ ഒരു കാര്‍ കേടാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം, സെന്റ് പോള്‍സ് ബേയിലെ ഒരു സൈറ്റില്‍ നിന്ന് കുറച്ച് ഇഷ്ടികകള്‍ താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് വീണിരുന്നു. കഴിഞ്ഞ വര്‍ഷം വല്ലെറ്റയിലെ ഒരു ബാല്‍ക്കണിയുടെ ഭാഗങ്ങള്‍ തെരുവിലേക്ക് തകര്‍ന്നപ്പോള്‍ ഒരു കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.