മാൾട്ടീസ് ബിൽഡർ ലൈസൻസിനുള്ള നവീകരിച്ച തിയറി പരീക്ഷയിൽ കൂട്ടത്തോൽവി
മാള്‍ട്ടീസ് ബില്‍ഡര്‍ ലൈസന്‍സിനുള്ള നവീകരിച്ച തിയറി പരീക്ഷയില്‍ കൂട്ടത്തോല്‍വി . നാല് പതിറ്റാണ്ടുകളായി മേസണ്മാരായി ജോലി ചെയ്യുന്നവരാണ് പരീക്ഷയില്‍ പരാജയപ്പെട്ടവരില്‍ ഏറെയും. ഈ മാസം ആദ്യം നടന്ന ആദ്യഘട്ട തിയറി പരീക്ഷയെഴുതിയ 183 അപേക്ഷകരില്‍ 60ല്‍ താഴെ പേരാണ് ജയിച്ച് രണ്ടാംഘട്ട പരീക്ഷക്ക് യോഗ്യത നേടിയത്. പരാജയപ്പെട്ടവര്‍ക്ക് പുനഃപരിശോധനാ ഓപ്ഷനുകളില്ല, പുതിയ റൗണ്ട് പരീക്ഷകളില്‍ വീണ്ടും അപേക്ഷിക്കുന്നതിന് മാസങ്ങളോളം കാത്തിരിക്കണം.
ഒന്നര നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന മേസണ്‍ ലൈസന്‍സിംഗ് പ്രക്രിയയുടെ ഭാഗമാണ് ഈ പരീക്ഷ, എന്നാല്‍ ഓഗസ്റ്റില്‍ പരീക്ഷയുടെ രീതി നവീകരിച്ച് ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ അതോറിറ്റിയുടെ (ബിസിഎ) വിഭാഗത്തിന് കീഴില്‍ മാറ്റി. ആരോഗ്യവും സുരക്ഷയും, നിര്‍മ്മാണ നിയമം, ജ്യാമിതി, കോണ്‍ക്രീറ്റ് ടെക്നോളജി, കെട്ടിട വ്യാപാരത്തിന്റെ മറ്റ് വശങ്ങള് എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളാണ് കൂടുതലും മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളായി ചോദിക്കുന്നത്.നിര്‍മ്മാണ വ്യവസായത്തില്‍ പ്രവര്‍ത്തിക്കാന്‍ മേസണ്മാര്ക്ക് പ്രൊഫഷണല്‍ ലൈസന്‍സ് ആവശ്യമാണ്. ലൈസന്‍സുള്ള മേസണ്‍ ജോലി ചെയ്യുന്നിടത്തോളം കാലം നിര്‍മ്മാതാക്കള്‍ക്ക് ലൈസന്‍സില്ലാതെ ജോലി ചെയ്യാന്‍ കഴിയും. വരാനിരിക്കുന്ന പരീക്ഷകളുടെ ഷെഡ്യൂള്‍ വരും ആഴ്ചകളില്‍ BCA പ്രഖ്യാപിക്കും.