അന്തർദേശീയം

കു​ർ​സ്ക് മേ​ഖ​ല​യി​ൽ 3,000 ഉ​ത്ത​ര കൊ​റി​യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യോ പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട് : വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്കി

കീ​വ് : റ​ഷ്യ​യി​ലെ കു​ർ​സ്ക് മേ​ഖ​ല​യി​ൽ 3,000 ഉ​ത്ത​ര കൊ​റി​യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യോ പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് യു​ക്രേ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്കി.

“പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച്, കു​ർ​സ്ക് മേ​ഖ​ല​യി​ൽ കൊ​ല്ല​പ്പെ​ട്ട ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​രു​ടെ എ​ണ്ണം ഇ​തി​ന​കം 3,000 ക​വി​ഞ്ഞു’ എ​ന്ന് സെ​ലെ​ൻ​സ്കി എ​ക്സി​ൽ കു​റി​ച്ചു.

കു​ർ​സ്ക് മേ​ഖ​ല​യി​ലെ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ച് ആ​ർ​മി ക​മാ​ൻ​ഡ​ർ-​ഇ​ൻ-​ചീ​ഫ് ഒ​ലെ​ക്‌​സാ​ണ്ട​ർ സി​ർ​സ്‌​കി​യി​ൽ നി​ന്ന് ത​നി​ക്ക് റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും സെ​ല​ൻ​സ്കി വ്യ​ക്ത​മാ​ക്കി.

അതേസമയം, യു​ക്രെ​യ്നു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ഏ​ക​ദേ​ശം 1,100 ഉ​ത്ത​ര കൊ​റി​യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യോ പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ദ​ക്ഷി​ണ കൊ​റി​യ തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button