മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ ഇന്ന് ഓറഞ്ച് അലർട്ട്, ചില ഫെറി സർവീസുകൾ റദ്ദാക്കി
മാൾട്ടയിൽ ഇന്ന് ഓറഞ്ച് അലർട്ട്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്നാണ് കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് . കിഴക്കൻ -തെക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള കാറ്റാണ് മാൾട്ടീസ് ദ്വീപുകളിൽ ഫോഴ്സ് 7-ൽ ശക്തമായി വീശിയടിക്കാൻ സാധ്യതയുള്ളത്. വെള്ളിയാഴ്ച മാൾട്ടയുടെ ആകാശം മേഘാവൃതമായിരിക്കും. ഇടിയോടു കൂടിയ മഴയും പ്രതീക്ഷിക്കുന്നുണ്ട്. Virtu Ferries ഇന്ന് സിസിലിയിലേക്കുള്ള എല്ലാ യാത്രകളും റദ്ദാക്കി, ഗോസോയ്ക്കും വല്ലെറ്റയ്ക്കും ഇടയിലുള്ള ഫാസ്റ്റ് ഫെറി സർവീസും റദ്ദാക്കി. ഫെറി പ്രവർത്തനങ്ങൾ Ċirkewwa South Quay ലേക്ക് വഴിതിരിച്ചുവിടുകയാണെന്നും കാലതാമസം പ്രതീക്ഷിക്കുന്നുവെന്നും Gozo ചാനൽ അറിയിച്ചു.