അന്തർദേശീയം
മസ്കിന്റെ ഓഫർ നിരസിച്ച് ഓപ്പൺഎഐ

സാൻ ഫ്രാൻസിസ്കോ : 9740 കോടി ഡോളറിന് കമ്പനി ഏറ്റെടുക്കാൻ താൽപര്യപ്പെട്ടുള്ള ഇലോൺ മസ്കിന്റെ ഓഫർ ഓപ്പൺഎഐ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിരസിച്ചു. ലോകമെങ്ങും തരംഗം സൃഷ്ടിക്കുന്ന ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയാണ് ഓപ്പൺഎഐ.
സ്ഥാപനത്തിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായതിനാലാണു മസ്കിന്റെ വാഗ്ദാനം തള്ളിയതെന്നു ഓപ്പൺഎഐ അറിയിച്ചു. ഓപ്പൺഎഐയ്ക്ക് തുടക്കമിട്ടവരിൽ ഒരാളാണ് ഇലോൺ മസ്ക്. എന്നാൽ, ലാഭരഹിത വ്യവസ്ഥയിൽ തുടങ്ങിയ കമ്പനി പിന്നീടു ലാഭമുണ്ടാക്കുന്ന രീതിയിലേക്കു പോയതിനെതിരെ മസ്ക് നിയമയുദ്ധം നടത്തിയിരുന്നു.