മാൾട്ടയിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാർ സമരത്തിലേക്ക് . ഈ ബുധനാഴ്ച രാവിലെ ഡ്രൈവർമാർ മെല്ലെപ്പോക്ക് സമരത്തിന് ആഹ്വാനം ചെയ്തു
ബുധനാഴ്ച രാവിലെ മാർസ ഏരിയയിലാണ് മെല്ലെപോക്ക് സമരം നടത്തുന്നത്.വൻ ട്രാഫിക്കിന് സാധ്യത.
പൗള: സേവന- വേതന വ്യവസ്ഥകൾക്കെതിരെ മാൾട്ടയിലെ വൈ-പ്ലേറ്റ് ടാക്സി ഡ്രൈവർമാർ പ്രതിഷേധത്തിന്. ടാ-ഖാലിയിൽ നിന്നും ബുധനാഴ്ച മാർസയിലേക്കുള്ള തിരക്കേറിയ പാതയിൽ കാർകേഡ് (വാഹനങ്ങൾ കൂട്ടമായി മെല്ലെപ്പോകുന്ന രീതി) നടത്താനാണ് ലൈറ്റ് പാസഞ്ചർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ടാ’ഖാലിയിലെ ഫാർമേഴ്‌സ് പാർക്കിംഗ് ഏരിയയിൽ നിന്നാണ് പ്രതിഷേധ പരിപാടി ആരംഭിക്കുക.
കാബ് ഡ്രൈവർമാർക്കെതിരെ വർധിച്ചുവരുന്ന അക്രമങ്ങളടക്കമുള്ള വ്യവസായത്തിലെ തൊഴിൽ സാഹചര്യങ്ങൾ, പ്രത്യേകിച്ച് bolt , eCabs, Uber തുടങ്ങിയ ഓൺലൈൻ ടാക്സി ആപ്പുകൾ ഉപയോഗിക്കുന്നതിനുള്ള സർവീസ് ചാർജ് ഈടാക്കൽ
തുടങ്ങിയവയാണ് സംഘടനയുടെ പ്രതിഷേധ കാരണം.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ടാക്സി ഡ്രൈവർമാർ സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ട് സമാനമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു . ഡ്രൈവർമാർക്ക് കൂടുതൽ പണം നൽകുന്നത് പരിഗണിക്കാൻ തയ്യാറല്ലെന്ന് ഊബറും ബോൾട്ടും പറഞ്ഞപ്പോൾ
സംഘടനക്ക് പ്രതിഷേധം അവസാനിപ്പിക്കേണ്ടി വന്നു.
യാത്രക്കാർ കിലോമീറ്ററിന് 1.10 യൂറോ നൽകുമ്പോൾ, ഡ്രൈവർമാർക്ക് അതിൽ 70 സെൻ്റ് മാത്രമാണ് ലഭിക്കുന്നതെന്നു ക്യാബ് ഡ്രൈവർമാർ ടൈംസ് ഓഫ് മാൾട്ടയോട് പറഞ്ഞു.വാഹനങ്ങൾ വാണിജ്യ ഗാരേജുകളിൽ പാർക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബറിൽ, ട്രാൻസ്‌പോർട്ട് മാൾട്ട നിയമങ്ങൾ മാറ്റിയതിന് ശേഷവും പ്രതിഷേധത്തിനായി Y-പ്ലേറ്റ് ഡ്രൈവർമാർ പരസ്യമായി യോഗം ചേർന്നിരുന്നു .
പ്രതിഷേധത്തിന് പോലീസ് പെർമിറ്റ് ഹാജരാക്കാൻ ഗ്രൂപ്പിന് കഴിയാതിരുന്നതിനെത്തുടർന്ന് ലൈറ്റ് പാസഞ്ചർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ അംഗീകാരമില്ലാത്ത പ്രതിഷേധ പരിപാടി വെട്ടിച്ചുരുക്കേണ്ടി വരികയും ചെയ്തു.