ദേശീയം
പൂനെയിൽ ഗില്ലെയ്‌ൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി

ന്യൂഡൽഹി : പൂനെയിൽ ഗില്ലെയ്‌ൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയ്ക്കിടെ മരിച്ചത് 37 വയസ്സുള്ള ഡ്രൈവർ ആണ്.
ഇതോടെ അപൂർവ്വ രോഗം ബാധിച്ച് മഹാരാഷ്ട്രയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഏഴായി. രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ കഴിയുന്ന 192 പേരില്‍ 167 പേർക്കും രോഗം സ്ഥിരീകരിച്ചു.
നിലവിൽ പൂനെയിലാണ് ഏറ്റവും കൊടുത്താൽ കേസുകളുള്ളത്. അതിനാൽ ഇവിടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.