ബംഗളുരുവില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു; നാലുപേര്‍ കുടുങ്ങി കിടക്കുന്നു

ബംഗളൂരു : കെആര്‍ മാര്‍ക്കറ്റിനടുത്തുള്ള നാഗര്‍ത്തപ്പേട്ടിലുള്ള വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ നാലുപേരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയില്‍ കടയും മുകളിലത്തെ നിലയില്‍ വീടുമെന്ന നിലയിലായിരുന്നു കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്.
രാജസ്ഥാന്‍ സ്വദേശിയായ മദന്‍ സിങ്് ആണ് മരിച്ചതെന്ന് പൊലിസ് പറഞ്ഞു. കെട്ടിടത്തിന്റെ കെട്ടിടത്തിന്റെ മുകളില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു അയാള്‍. സാരമായി പൊള്ളലേറ്റ മദന്‍ സിങ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. അദ്ദേഹത്തിനൊപ്പം ഭാര്യയും എട്ട്, അഞ്ച് വയസ്സുള്ള കുട്ടികളും ഉണ്ടായിരുന്നു.
വിവരം അറിഞ്ഞയുടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നഗരത്തിലെ തിരക്കേറിയ ഭാഗത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.