ഉപഭോക്താവിന്റെ കാറിന് കൂടുതൽ കേടുപാടുകൾ വരുത്തി; വർക് ഷോപ്പ് ഉടമയ്ക്കും പങ്കാളിക്കും പിഴ ചുമത്തി ഒമാൻ കോടതി

ഉപഭോക്താവിന്റെ കാറിന് കൂടുതൽ കേടുപാടുകൾ വരുത്തിയതിന് വർക് ഷോപ്പ് ഉടമയ്ക്കും പങ്കാളിക്കും ഒമാൻ കോടതി പിഴ ചുമത്തി. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് ബർകയിലെ പ്രാഥമിക കോടതി ജുഡീഷ്യൽ വിധി പുറപ്പെടുവിച്ചത്. കോടതി 500 റിയാൽ പിഴയും ക്രിമിനൽ കേസിന്റെ ചെലവുകൾ വഹിക്കാനും ഉത്തരവിട്ടിട്ടുണ്ട്, അതേസമയം സിവിൽ ക്ലെയിം കോടതിയുടെ പരിഗണനയ്ക്കായി റഫർ ചെയ്തു. ഉപഭോക്താവ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ (CPA) സമർപ്പിച്ച പരാതിയെ തുടർന്നാണ് നടപടി, തന്റെ വാഹനത്തിന്റെ എഞ്ചിൻ 209 റിയാൽക്ക് അറ്റകുറ്റപ്പണി നടത്താൻ സ്ഥാപനവുമായി കരാർ ഒപ്പിട്ടതായും അതിൽ 190 റിയാൽ മുൻകൂറായി നൽകിയതായും അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണിയെത്തുടർന്ന്, വാഹനത്തിന് മറ്റ് തകരാറുകൾ ഉണ്ടായി എന്നാണ് പരാതി, കേസിന്റെ സാങ്കേതിക സ്വഭാവം കണക്കിലെടുത്ത്, നീതിന്യായ-നിയമകാര്യ മന്ത്രാലയത്തിലെ ഒരു സർട്ടിഫൈഡ് വിദഗ്ദ്ധനെ വിഷയം വിലയിരുത്താൻ നിയോഗിച്ചു. വാഹനത്തിന് തുടക്കത്തിൽ എഞ്ചിൻ തകരാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് വിദഗ്ദ്ധന്റെ റിപ്പോർട്ടിൽ കണ്ടെത്തി, എന്നാൽ സ്ഥാപനം പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു എന്നു മാത്രമല്ല, ട്രാൻസ്മിഷൻ സിസ്റ്റത്തിൽ പുതിയൊരു തകരാറിനും കാരണമായി എഞ്ചിൻ അറ്റകുറ്റപ്പണിയിൽ ശരിയായി നടത്തിയിട്ടില്ലെന്നും കണ്ടെത്തി