ദേശീയം

വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന ഇന്ത്യക്കാർക്കുള്ള സ്വർണ കസ്റ്റംസ് നിയമങ്ങളിൽ വിശദീകരണം നൽകി അധികൃതര്‍

ന്യൂഡൽഹി : വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന ഇന്ത്യക്കാർക്കുള്ള സ്വർണ കസ്റ്റംസ് നിയമങ്ങളിൽ വിശദീകരണം നൽകി അധികൃതര്‍. വിദേശത്ത് താമസിച്ച കാലയളവിനെയും സ്വർണത്തിന്റെ അളവ്, രൂപം എന്നിവയെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് തീരുവ നിർണയിക്കുന്നതെന്ന് ഇന്ത്യൻ കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.

ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിക്കുന്ന യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീയായി സ്വർണാഭരണങ്ങൾ കൊണ്ടുവരാം. പുരുഷന്മാർക്ക് ഇരുപത് ഗ്രാം വരെയും സ്ത്രീകൾക്ക് നാൽപത് ഗ്രാം വരെയുമാണ് അനുവാദമുള്ളത്. ഇരുപത് ഗ്രാമിന്റെ മൂല്യം അമ്പതിനായിരം രൂപയും നാൽപത് ഗ്രാമിന്റെ മൂല്യം ഒരു ലക്ഷം രൂപയുമാണ്. എന്നാല്‍ സ്വർണ ബാറുകൾ, നാണയങ്ങൾ, ബിസ്കറ്റുകൾ എന്നിവയ്ക്ക് ഈ ഇളവ് ബാധകമല്ല.

ആറ് മുതൽ പന്ത്രണ്ട് മാസം വരെ വിദേശത്ത് താമസിച്ച് മടങ്ങുന്നവർക്ക് ഒരു കിലോഗ്രാം വരെ സ്വർണത്തിന് 13.75 ശതമാനം ഇളവ് തീരുവ അടയ്ക്കേണ്ടിവരും. ആഭരണങ്ങൾ, ബാറുകൾ, നാണയങ്ങൾ എന്നിവയ്ക്ക് ഈ നിരക്ക് ബാധകമാണ്.

ആറ് മാസത്തിൽ താഴെ വിദേശത്ത് കഴിഞ്ഞവർക്ക് ഏറ്റവും ഉയർന്ന നിരക്കായ 38.5 ശതമാനം തീരുവ ബാധകമാകും. ഇവർക്ക് ആഭരണങ്ങൾക്ക് പോലും ഡ്യൂട്ടി ഫ്രീ അലവൻസ് ലഭിക്കില്ല. ഡ്യൂട്ടി ഫ്രീ പരിധി കവിയുന്നവർക്ക് സ്ലാബ് അടിസ്ഥാനത്തിൽ അധിക തീരുവ ഈടാക്കും. പുരുഷന്മാർക്ക് ഇരുപത് മുതൽ അമ്പത് ഗ്രാം വരെ മൂന്ന് ശതമാനവും, അമ്പത് മുതൽ നൂറ് ഗ്രാം വരെ ആറ് ശതമാനവും നൂറ് ഗ്രാമിന് മുകളിൽ പത്ത് ശതമാനവും തീരുവ അടയ്ക്കണം. സ്ത്രീകൾക്ക് നാൽപത് മുതൽ നൂറ് ഗ്രാം വരെ മൂന്ന് ശതമാനവും നൂറ് മുതൽ ഇരുനൂറ് ഗ്രാം വരെ ആറ് ശതമാനവും ഇരുനൂറ് ഗ്രാമിന് മുകളിൽ പത്ത് ശതമാനവും തീരുവ അടയ്ക്കേണ്ടിവരും. ഇന്ത്യയില്‍ എയർപോർട്ടിൽ എത്തുമ്പോൾ ഇളവ് പരിധി കവിയുന്ന സ്വർണം റെഡ് ചാനലിൽ പ്രഖ്യാപിക്കണം.

കസ്റ്റംസ് ഉദ്യോഗസ്ഥർ ദിനംപ്രതി അന്താരാഷ്ട്ര സ്വർണവില പരിശോധിച്ച് നിയമസാധുത പരിശോധിക്കുന്നതിനാൽ സ്വർണത്തിന്റെ ഭാരവും പരിശുദ്ധിയും മൂല്യവും വ്യക്തമാക്കുന്ന വാങ്ങൽ രസീതുകൾ യാത്രക്കാർ കൊണ്ടുപോകണമെന്നും അധികൃതർ നിർദേശിക്കുന്നു. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് പ്രകാരം 2016 ലെ ബാഗേജ് നിയമങ്ങൾ അനുസരിച്ചാണ് നിയമങ്ങൾ നിയന്ത്രിക്കുന്നത്.

തീരുവ അടയ്ക്കുന്നതിന് വിദേശ കറൻസി അല്ലെങ്കിൽ കുറഞ്ഞ ഫീസുള്ള ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വിമാനത്താവളങ്ങളിൽ അപ്രതീക്ഷിത കസ്റ്റംസ് നിരക്കുകൾ ഒഴിവാക്കാൻ കുവൈത്തില്‍ നിന്നുള്ള ഇന്ത്യൻ പ്രവാസികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും പൂർണ്ണമായ നിയമങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button