കൊലപാതകശേഷം ഇന്ത്യയിലേക്ക് കടന്ന് കളഞ്ഞ നേഴ്‌സിനെ കണ്ടെത്താന്‍ ശ്രമം; വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5.23 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ പോലീസ്
മെല്‍ബണ്‍: യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്ന നേഴ്‌സിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍.
മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ആണ് ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്റ് പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 5.23 കോടി രൂപയോളം വരുമിത്.
2018-ലാണ് കൊലപാതകം നടന്നത്. 24-കാരിയായ ടോയ കോര്‍ഡിംഗ്ലി തന്റെ നായയുമായി ബീച്ചിലെത്തിയ സമയത്താണ് കൊലപാതകം നടക്കുന്നത്. ഇന്നിസ്‌ഫെയിലില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന 38-കാരനായ രജ്വിന്ദര്‍ സിംഗാണ് കൊലപ്പെടുത്തിയത്. ടോയ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസങ്ങളില്‍ രജ്വിന്ദര്‍ സിംഗ് ഭാര്യയെയും മൂന്ന് മക്കളെയും കൂട്ടി ഓസ്‌ട്രേലിയയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്നുവെന്ന് ഓസ്‌ട്രേലിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ പൗരന്മാരോട് അടക്കം ക്വീന്‍സ്ലാന്റ്് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇന്ത്യയിലാണ് കാണിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ പോലീസ് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ അന്വേഷണത്തിനായി ഹിന്ദിയും പഞ്ചാബിയും കൈകാര്യം ചെയ്യാനറിയാവുന്നക്വീന്‍സ്ലാന്റ് പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയിലുള്ള ഇയാള്‍ ആളുകള്‍ക്ക് സുപരിചിതാനാണെന്നും അതിനാല്‍ തന്നെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്്. ക്വീന്‍സ്ലാന്റ് പോലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് രജ്വിന്ദറിനെ കണ്ടെത്തുന്നതിനായി പ്രഖ്യാപിച്ചത്.