കേരളം
ഏറ്റുമാനൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കോട്ടയം : ഏറ്റുമാനൂരില്‍ ആംബുലന്‍സ് അപകടത്തില്‍ ഒരാള്‍ മരിച്ചു. 108 ആംബുലന്‍സിലെ നഴ്‌സ്, കട്ടപ്പന സ്വദേശിയായ ജിതിന്‍ ആണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ഇടുക്കി കാഞ്ചിയാറില്‍ നിന്നും രോഗിയുമായി വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഏറ്റുമാനൂര്‍- പാല റോഡില്‍ പുന്നത്തൂര്‍ കവലയില്‍ അപകടമുണ്ടാകുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നിയന്ത്രണം നഷ്ടമായ ആംബുലന്‍സ് റെഡില്‍ നിന്നും തെന്നിമാറി, എതിര്‍ദിശയില്‍ വരികയായിരുന്ന ഒരു കാറില്‍ ഇടിച്ചു മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ ആംബുലന്‍സിനും കാറിനും സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.