മാൾട്ടയിലെ മൂന്നാംരാജ്യ ഡ്രൈവർമാരുടെയും ഫുഡ് കൊറിയർമാരുടെയും എണ്ണം 587 ആയി കുറഞ്ഞതായി സർക്കാർ
മാള്‍ട്ടയില്‍ ജോലി ചെയ്യുന്ന മൂന്നാംരാജ്യ ഡ്രൈവര്‍മാരുടെയും ഫുഡ് കൊറിയര്‍മാരുടെയും 587 ആയി കുറഞ്ഞതായി സര്‍ക്കാര്‍. കൊറിയര്‍, ക്യാബ് വ്യവസായങ്ങളില്‍ പെര്‍മിറ്റ് പുതുക്കുന്നതൊഴികെ വര്‍ക്ക് പെര്‍മിറ്റ്
അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്ന് ജൂലൈയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് ഇത്തരം ജോലികളില്‍ മൂന്നാം രാജ്യക്കാരുടെ
എണ്ണം ഗണ്യമായി കുറഞ്ഞത്.
മാള്‍ട്ടയില്‍ ഇതിനകം സാധുതയുള്ള വര്‍ക്ക് പെര്‍മിറ്റ് ഉള്ള തൊഴിലാളികള്‍ക്കായി വ്യവസായത്തിലെ ചില തൊഴില്‍ അപേക്ഷകള്‍ സര്‍ക്കാര്‍ ക്രമേണ അംഗീകരിക്കാന്‍ തുടങ്ങുമെന്ന് വെള്ളിയാഴ്ച തൊഴില്‍ മന്ത്രാലയം അറിയിച്ചു. എങ്കിലും,ഫുഡ് കൊറിയര്‍മാരായും വൈപ്ലേറ്റ് ഡ്രൈവര്‍മാരായും ജോലി ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാരുടെ ‘എണ്ണം കുറയുന്നത് തുടരാനാണ് സാധ്യത. പുറത്തുപോകുന്ന ആളുകളുടെ എണ്ണത്തേക്കാള്‍ കുറച്ച് അപേക്ഷകള്‍ മാത്രമേ സര്‍ക്കാര്‍ സ്വീകരിക്കൂ. രണ്ട് വ്യവസായങ്ങളിലും മാള്‍ട്ടയില്‍ ഇപ്പോഴും ആവശ്യത്തിലേറെ ആളുകള്‍ ജോലി ചെയ്യുന്നുണ്ടെന്ന്
ലേബര്‍ മാര്‍ക്കറ്റ് ടെസ്റ്റ് കാണിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
അത്തരം ജോലികള്‍ക്കുള്ള തൊഴില്‍ വിപണിയുടെ യഥാര്‍ത്ഥ ആവശ്യം പരിശോധിക്കുന്നതിനായി JobsPlus തുടര്‍ച്ചയായി മാര്‍ക്കറ്റ് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. പിരിച്ചുവിടലുകളും നിലവില്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണവും പരിഗണിച്ചതിന് ശേഷവും, ഈ മേഖലകളില്‍ ജൂലൈയില്‍ തീരുമാനമെടുത്ത സമയത്തേക്കാള്‍ കുറച്ച് തൊഴിലാളികളെയാണ് മാള്‍ട്ടയ്ക്ക് ആവശ്യമെന്നാണ് JobsPlusന്റെ അഭിപ്രായം. തല്‍ഫലമായി, സ്വീകരിക്കപ്പെടുന്ന മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണം ജോലി ഉപേക്ഷിച്ചവരുടെ
എണ്ണത്തേക്കാള്‍ കുറവായിരിക്കും.
ഇതിനകം സാധുതയുള്ള വര്‍ക്ക് പെര്‍മിറ്റ് ഉള്ളവരും കൊറിയര്‍മാരായോ ക്യാബ് ഡ്രൈവര്‍മാരായോ ജോലി ചെയ്യാനായി തൊഴില്‍ മാറ്റത്തിന് ആഗ്രഹിക്കുന്ന മൂന്നാംരാജ്യ പൗരന്മാരുടെ പരിമിതമായ പെര്‍മിറ്റ് അപേക്ഷകള്‍ JobsPlus സ്വീകരിക്കും. മുഴുവന്‍ സമയ ജോലിയുള്ളവരും വ്യവസായങ്ങളില്‍ പാര്‍ട്ട് ടൈം ജോലിക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുമായ അപേക്ഷകരെയും JobsPlus പരിഗണിക്കും, അവര്‍ പറഞ്ഞു. വിദേശത്ത് നിന്നോ സാധുവായ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്ത വ്യക്തികളില്‍ നിന്നോ ഉള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.