‘എൽഎഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കും’ : പി. സരിൻ
പാലക്കാട് : താൻ ഇനി മുതൽ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പി. സരിൻ. സ്ഥാനാർഥിയാകാൻ തയ്യാറാണെന്നും സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഎം തന്നെ ഒരു തീരുമാനമറിയിച്ചാൽ ഉടൻ അതിന് മറുപടി നൽകുമെന്നും സരിൻ പറഞ്ഞു. എൽഎഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമർശനമാണ് സരിൻ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്. അതിനിടെ സരിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാരകരൻ പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരിലാണ് നടപടി. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
‘സരിൻ്റെ നിലപാടിൽ അഭിപ്രായം പറയേണ്ടത് പാലക്കാട് ജില്ലാ കമ്മിറ്റിയാണ്. പാർട്ടി ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം പരിശോധിച്ച ശേഷം കാര്യങ്ങൾ തീരുമാനിക്കു’മെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞു.