ഇനിമുതൽ പൊല്യൂഷന്‍ ടെസ്റ്റ് നടത്താൻ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ വേണം

തിരുവനന്തപുരം : ഇനി വാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ ടെസ്റ്റ് നടത്തണമെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ വേണമെന്ന് വ്യവസ്ഥ. പൊല്യൂഷന്‍ ടെസ്റ്റ് നടത്തണമെങ്കില്‍ സെന്ററില്‍ നിന്ന് ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് ഒടിപി നമ്പര്‍ വരണം. വാഹനയുടമകള്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ആധാര്‍ ബന്ധിത മൊബൈല്‍ നമ്പര്‍ നല്‍കണമെന്ന് ഒരു വര്‍ഷമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഏറെപ്പേര്‍ ഇനിയും ചെയ്യാനുണ്ട്.
അതിനിടെ പഴയ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കുന്നതിന് 200ല്‍ നിന്ന് 25000 രൂപ വരെ ഫീസ് വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. ഇത്തരത്തില്‍ നോണ്‍- ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കുന്നതിനുള്ള ഫീസും കുത്തനെ വര്‍ധിപ്പിച്ചത് കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്നിരുന്നു. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് വര്‍ധന കൂടുതല്‍ തിരിച്ചടിയാകുന്നത് ഓട്ടോറിക്ഷകള്‍ക്കും ടാക്സികള്‍ക്കുമാണ്.



