അന്തർദേശീയം
അമേരിക്കയിൽ ചെറുവിമാനം വീടിനുമുകളിലേക്ക് തകർന്നുവീണു

വാഷിങ്ടൺ ഡിസി : അമേരിക്കയിൽ ചെറുവിമാനം വീടിനുമുകളിലേക്ക് തകർന്നുവീണ് അപകടം. വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചതായാണ് വിവരം. ലോവയിൽ നിന്നും മിനസോട്ടയിലേക്ക് പോയ സിംഗിൾ എൻജിൻ SOCATA TBM7 എയർക്രാഫ്റ്റാണ് തകർന്നുവീണത്.
വിമാനത്തിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നുവെന്നതിന്റെ കൃത്യമായ കണക്ക് ലഭ്യമല്ലെന്ന് അധികൃതർ പറഞ്ഞു. പ്രാദേശിക സമയം 12.20ഓടെയാണ് വിമാനം തകർന്നു വീണത്. അപകടത്തെത്തുടർന്ന് വീടിന് തീപിടിച്ചു. വീട്ടിലുളള ആർക്കും മറ്റ് പരിക്കുകളില്ലെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യങ്ങളിൽ പ്രചരിച്ചു.