മാൾട്ടാ വാർത്തകൾ
ജാമ്യമില്ല , 650,000 യൂറോയുടെ മയക്കുമരുന്നുകടത്ത് കേസിൽ രണ്ടുപ്രതികളും റിമാൻഡിൽ

സിസിലിയിൽ നിന്ന് മാൾട്ടയിലേക്ക് 650,000 യൂറോയുടെ മയക്കുമരുന്നു കടത്തിയ കേസിൽ രണ്ടുപ്രതികളും റിമാൻഡിൽ . മോണ്ടിനെഗ്രോയിൽ നിന്നുള്ള ഒസ്മാജിക് ബ്രാങ്കോ എന്ന പുരുഷനെയും സെർബിയയിൽ നിന്നുള്ള നിക്കോളിന വ്രാനിക്കിനെയുമാണ് ചൊവ്വാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കാറിൽ നിന്ന് ഏകദേശം 15 കിലോ കഞ്ചാവ്, മൂന്ന് കിലോ കൊക്കെയ്ൻ, എക്സ്റ്റസി എന്ന് സംശയിക്കുന്ന നൂറുകണക്കിന് പിങ്ക് ഗുളികകൾ എന്നിവ കണ്ടെത്തിയിരുന്നു. സിസിലിയിൽ നിന്ന് വന്ന ഒരു കാറ്റമരനിൽ നിന്ന് ഇറങ്ങുമ്പോഴാണ് പൊലീസ് അവർ ഓടിച്ചിരുന്ന വാഹനം പരിശോധിച്ചത്. ഇവർക്ക് മാൾട്ടയിൽ സ്ഥിരമായ വിലാസമില്ലെന്നും, സ്ത്രീക്ക് കാർഷിക മേഖലയിൽ സീസണൽ ജോലിയുണ്ടെന്നും, പുരുഷന് തൊഴിൽ ഇല്ലെന്നും കോടതിയിൽ പറഞ്ഞു.പ്രതികളുടെ അഭിഭാഷകർ ജാമ്യം ആവശ്യപ്പെട്ടില്ല.