മൂന്നാറില്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍നിന്ന് വീണ് ഒമ്പതുവയസുകാരന് മരിച്ചു
ഇടുക്കി : മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയില്‍നിന്ന് വീണ് ഒമ്പതുവയസുകാരന് മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാല്‍(ഒമ്പത്) ആണ് മരിച്ചത്.
മുറിയിലെ സ്ലൈഡിംഗ് ജനലിലൂടെ കുട്ടി താഴേക്ക് പതിക്കുകയായിരുന്നു. ലോക്ക് ചെയ്തിരുന്ന ജനല്‍ കസേരയില്‍ കയറിനിന്ന് തുറക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വീഴ്ചയില്‍ തലയോട്ടിക്കും വാരിയെല്ലിനും ഗുരുതര പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം.