തൊടുപുഴ : മുന്‍ ദേശീയ വോളിബോള്‍ താരവും കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായ കരിമണ്ണൂര്‍ നെയ്യശേരി വലിയപുത്തന്‍പുരയില്‍(ചാലിപ്ലാക്കല്‍) നെയ്യശേരി ജോസ് (സി കെ ഔസേഫ്-78) അന്തരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് മരണം.
നെയ്യശേരി ടൗണിലെ കടയിലേക്ക് പോകാനിറങ്ങുമ്പോള്‍ വീടിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ കരിമണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
സതേണ്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന ഔസേഫ് ജോലി ഉപേക്ഷിച്ചാണ് ആലുവ എഫ്എസിടിയിലെത്തിയത്. 1968മുതല്‍ എഫ്എസിടിക്കുവേണ്ടി കളിച്ചു. ഒമ്പതുവര്‍ഷമാണ് കേരളത്തിനുവേണ്ടി കളിച്ചത്. രണ്ടുവര്‍ഷം ഇന്ത്യയ്ക്കായി കളിച്ച നെയ്യശേരി ജോസ്, ഇന്ത്യന്‍ ജഴ്സിയില്‍ സിംഗപ്പൂരിലും ശ്രീലങ്കയിലും പോയി കളിച്ചിട്ടുണ്ട്. കേരള ടീമിനെ നയിക്കാനും അവസരം ലഭിച്ചു. മൂന്നുവര്‍ഷം ജോലി ബാക്കിനില്‍ക്കേ എഫ്എസിടിയില്‍നിന്ന് വിആര്‍എസ് എടുക്കുകയായിരുന്നു. സംസ്കാരം ബുധന്‍ പകല്‍ 10.30ന് നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
Related Articles
Check Also
Close
-
റഷ്യൻ കൂലിപ്പട്ടാളത്തിൽ മലയാളികള്‍: മൂന്ന് ഏജന്റുമാർ കസ്റ്റഡിയിൽJanuary 18, 2025