അന്തർദേശീയം

25 ല​ക്ഷ​ത്തോ​ളം കാ​ട്ടു​പൂ​ച്ച​ക​ളെ കൊ​ന്നൊ​ടു​ക്കാ​നൊരുങ്ങി ന്യൂ​സി​ലാ​ൻ​ഡ്

വി​ല്ലിം​ഗ്‌‌​ട​ൺ : ജൈ​വ​വൈ​വി​ധ്യ​ത്തി​നു ക​ന​ത്ത ഭീ​ഷ​ണി​യാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ട്ടു​പൂ​ച്ച​ക​ളെ കൊ​ന്നൊ​ടു​ക്കാ​ൻ ന്യൂ​സി​ലാ​ൻ​ഡ്. 2050ഓ​ടെ രാ​ജ്യ​ത്തു​നി​ന്ന് മു​ഴു​വ​ൻ കാ​ട്ടു​പൂ​ച്ച​ക​ളെ​യും കൊ​ന്നൊ​ടു​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ മ​ന്ത്രി താ​മ പൊ​ടാ​ക പ​റ​ഞ്ഞു. അ​തേ​സ​മ​യം വ​ള​ർ​ത്തു​പൂ​ച്ച​ക​ളു​ടെ ഉ​ട​മ​ക​ൾ ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

25 ല​ക്ഷ​ത്തോ​ളം കാ​ട്ടു​പൂ​ച്ച​ക​ളെ കൊ​ല്ലേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്. ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ സ​വി​ശേ​ഷ​മാ​യ ജൈ​വ​വൈ​വി​ധ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ‘പ്രി​ഡേ​റ്റ​ർ ഫ്രീ 2050’ ​പ​ട്ടി​ക​യി​ൽ കാ​ട്ടു​പൂ​ച്ച​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. മ​റ്റ് ജീ​വി​ക​ളെ വേ​ട്ട​യാ​ടു​ന്ന​തു മൂ​ലം ജൈ​വ​വൈ​വി​ധ്യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​ന്ന ജീ​വി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ് ‘പ്രി​ഡേ​റ്റ​ർ ഫ്രീ 2050’ ​പ​ട്ടി​ക.

പ​ക്ഷി​ക​ളെ​യും വ​വ്വാ​ലു​ക​ളെ​യും പ​ല്ലി​ക​ളെ​യും പ്രാ​ണി​ക​ളെ​യും കാ​ട്ടു​പൂ​ച്ച​ക​ൾ വ്യാ​പ​ക​മാ​യി വേ​ട്ട​യാ​ടു​ന്ന​താ​ണ് ജൈ​വ​വൈ​വി​ധ്യ​ത്തി​നു ഭീ​ഷ​ണി​യാ​കു​ന്ന​ത്. ദ്വീ​പ് രാ​ഷ്ട്ര​മാ​യ ന്യൂ​സി​ലാ​ൻ​ഡ് മു​മ്പും പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​ര​ത്തി​ൽ ജീ​വി​ക​ളെ വ​ൻ​തോ​തി​ൽ കൊ​ന്നൊ​ടു​ക്കി​യി​ട്ടു​ണ്ട്.

വ​ൻ​തോ​തി​ൽ കൃ​ഷി​നാ​ശ​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് 2021ൽ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു മ​യി​ലു​ക​ളെ കൊ​ന്നി​രു​ന്നു. മു​മ്പ് മാ​നു​ക​ൾ പെ​രു​കി​യ​ത് പ്ര​കൃ​തി​സ​ന്തു​ലി​താ​വ​സ്ഥ തെ​റ്റി​ച്ച​പ്പോ​ൾ ഇ​വ​യെ​യും വ​ൻ​തോ​തി​ൽ കൊ​ന്നൊ​ടു​ക്കി​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button